ഇതാണ് എന്റെ മാന്ത്രിക മരുന്ന് :തുറന്ന് പറഞ്ഞ് ഹാലന്റ്

തകർപ്പൻ ഫോമിലാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരമായ ഏർലിങ് ഹാലന്റ് കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബയേണിനെ പരാജയപ്പെടുത്തിയപ്പോഴും ഒരു ഗോൾ ഹാലന്റിന്റെ വകയായിരുന്നു. ഇതോടെ ഈ സീസണിൽ ആകെ 45 ഗോളുകൾ പൂർത്തിയാക്കാൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആകെ 30 ഗോളുകളും 5 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. എല്ലാ കോമ്പറ്റീഷനിലുമായി ചെൽസി 41 ഗോളുകളാണ് ഈ സീസണിൽ നേടിയിട്ടുള്ളതെങ്കിൽ ഹാലന്റ് സ്വന്തമായി 45 ഗോളുകൾ നേടിയിട്ടുണ്ട്.ഫുട്ബോൾ ആരാധകരെ അമ്പരപ്പിക്കുന്ന കണക്കുകൾ തന്നെയാണിത്.

ഇതിനിടെ ഹാലന്റ് തന്റെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അതായത് പാൽ നിറച്ച 2 ബോട്ടിലുകൾക്കൊപ്പം നിൽക്കുന്ന ചിത്രവും അതിൽനിന്ന് പാൽ കുടിക്കുന്ന ചിത്രവുമാണ് ഹാലന്റ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതാണ് എന്റെ മാന്ത്രിക മരുന്ന് എന്നാണ് ക്യാപ്ഷൻ ആയി കൊണ്ട് കുറിച്ചിട്ടുള്ളത്. തന്റെ ഗോളടിമികവിന്റെ രഹസ്യം ഹാലന്റ് വെളിപ്പെടുത്തിക്കഴിഞ്ഞു എന്നാണ് പലരും ഇതേക്കുറിച്ച് എഴുതിയിട്ടുള്ളത്.

ഇനി ഇന്ന് നടക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി നേരിടുക ലെസ്റ്റർ സിറ്റിയെയാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്കാണ് മത്സരം നടക്കുക.ഹാലന്റും സംഘവും തങ്ങളുടെ മികവ് തുടരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *