ആ സമയത്ത് സംഭവിച്ചു പോയതാണ്:പെപ്പിനോട് മാപ്പ് പറഞ്ഞ് പോച്ചെട്ടിനോ!

തികച്ചും ആവേശകരമായ ഒരു മത്സരമായിരുന്നു ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്നിരുന്നത്.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് നടന്ന മത്സരത്തിൽ ആകെ 8 ഗോളുകളാണ് പിറന്നത്.4 ഗോളുകൾ വീതം നേടിക്കൊണ്ടു മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും സമനിലയിൽ പിരിയുകയായിരുന്നു. തകർപ്പൻ പ്രകടനമായിരുന്നു രണ്ട് ടീമുകളും പുറത്തെടുത്തിരുന്നത്. എന്നാൽ മത്സരശേഷം ചെൽസിയുടെ പരിശീലകനായ പോച്ചെട്ടിനോ വളരെയധികം ദേഷ്യപ്പെട്ടിരുന്നു.

ചെൽസിയുടെ മുന്നേറ്റത്തിനിടെ റഫറി ഫൈനൽ വിസിൽ മുഴക്കുകയായിരുന്നു.ഇതോടെ പോച്ചെട്ടിനോ ആന്റണി ടൈലറിനോടും മറ്റു മാച്ച് ഒഫീഷ്യൽസിനോട് വളരെ മോശമായി പെരുമാറി.തുടർന്ന് യെല്ലോ കാർഡ് ലഭിക്കുകയും ചെയ്തു. മാത്രമല്ല സിറ്റി പരിശീലകനായ പെപ്പിനെ പോച്ചെ അവഗണിക്കുകയും ഹാൻഡ് ഷേക്ക് നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ഈ വിവാദങ്ങളിൽ ഇപ്പോൾ ചെൽസി പരിശീലകൻ മാപ്പ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ ആന്റണി ടൈലറിനോടും മറ്റു മാച്ച് ഒഫീഷ്യൽസുകളോടും മാപ്പ് പറയുന്നു.ആ സമയത്ത് ഞങ്ങൾക്ക് ഗോൾ നേടാൻ കഴിയുമെന്നായിരുന്നു ഞാൻ കരുതിയിരുന്നില്ല. പിന്നീട് ഞാൻ അർഹിച്ച യെല്ലോ കാർഡ് തന്നെയാണ് സ്വന്തമാക്കിയത്. കാരണം ഞാൻ പരിധി വിട്ടിരുന്നു.ഇത്തരം പെരുമാറ്റങ്ങൾ ഫുട്ബോളിന് നല്ലതല്ല എന്നത് എനിക്കറിയാം. ഞാൻ പെപ്പിനോടും മാപ്പ് പറയുന്നു.അത് ആ സമയത്ത് സംഭവിച്ചു പോയതാണ്.ഞാൻ അദ്ദേഹത്തെ കണ്ടില്ലായിരുന്നു. ഞാൻ ആക്ഷനിൽ മുഴുകി ഇരിക്കുകയായിരുന്നു ” ഇതാണ് ചെൽസിയുടെ പരിശീലകൻ പറഞ്ഞത്.

എന്നാൽ അത് പ്രശ്നമാക്കാൻ ഇല്ലെന്ന് പെപ് ഗാർഡിയോള മത്സരശേഷം പറഞ്ഞിട്ടുണ്ട്. ഇതൊക്കെ സാധാരണയാണെന്നും എല്ലാവർക്കും അവരുടേതായ ഇമോഷൻസ് ഉണ്ടാകുമെന്നും പെപ് കൂട്ടിച്ചേർത്തിട്ടുണ്ട്. നിലവിൽ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തന്നെയാണ്. അതേസമയം ചെൽസി പത്താം സ്ഥാനത്താണ് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!