ആ യുണൈറ്റഡ് സൂപ്പർ താരത്തെ സമ്മറിൽ പിഎസ്ജി ടീമിലെത്തിക്കണം,എന്നാൽ കരുത്തരാവും : മുൻ താരം

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ലയണൽ മെസ്സി,സെർജിയോ റാമോസ്,വൈനാൾഡം,ഹക്കീമി,ഡോണ്ണാരുമ എന്നിവരൊക്കെ കഴിഞ്ഞ സമ്മറിൽ ക്ലബ്ബിൽ എത്തിയ താരങ്ങളാണ്.

ഏതായാലും വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ പോൾ പോഗ്ബയെ പിഎസ്ജി സ്വന്തമാക്കണമെന്ന ഈ നിർദ്ദേശം മുന്നോട്ടു വെച്ചിരിക്കുകയാണിപ്പോൾ മുൻ പിഎസ്ജി താരമായ ജെറോം റോതൻ. കഴിഞ്ഞദിവസം RMC സ്പോർട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.റോതന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അഫെക്ഷൻ ആവശ്യമുള്ള ഒരു താരമാണ് പോൾ പോഗ്ബ. അദ്ദേഹം യുണൈറ്റഡിൽ എത്തിയ സമയത്ത് ടീം പുനർനിർമ്മിക്കുന്ന ഒരു സന്ദർഭമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കാര്യങ്ങൾ നല്ല രൂപത്തിലല്ല മുന്നോട്ടുപോയത്. അദ്ദേഹത്തിന് തന്റെ സ്ഥാനം അവിടെ കണ്ടെത്താൻ സാധിച്ചില്ല.അദ്ദേഹത്തെ ശരിക്കും പിഎസ്ജിക്ക് ആവശ്യമുണ്ട് എന്നുള്ളതാണ് വസ്തുത.അദ്ദേഹത്തിന് വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ കഴിയും.100 ശതമാനം സജ്ജനാണെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളാണ് പോഗ്ബ.പോഗ്ബയെ പോലെയൊരു താരം നിലവിൽ പിഎസ്ജി മധ്യനിരയിൽ ഇല്ല. അദ്ദേഹം ഉണ്ടെങ്കിൽ പിഎസ്ജി കരുത്തരായിരിക്കും ” ഇതാണ് റോതൻ പറഞ്ഞത്.

ഈ സീസണോട് കൂടി പോഗ്ബയുടെ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കും. തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ പോഗ്ബ കൈക്കൊണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *