ആശങ്ക നീങ്ങി, ബ്രസീൽ താരങ്ങളെ പ്രീമിയർ ലീഗ് ക്ലബുകൾക്ക്‌ കളിപ്പിക്കാം!

ഈ കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക്‌ പ്രീമിയർ ലീഗ് ക്ലബുകളിൽ ഭൂരിഭാഗം പേരും തങ്ങളുടെ താരങ്ങളെ ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക്‌ വിട്ടു നൽകിയിരുന്നില്ല. ഇതോടെ ബ്രസീൽ,ചിലി, പരാഗ്വ, മെക്സിക്കോ ഫുട്ബോൾ അസോസിയേഷനുകൾ ഫിഫയെ സമീപിച്ചിരുന്നു. ഫൈവ് ഡേ റൂൾ ആയിരുന്നു ഇവർ ഉപയോഗിച്ചിരുന്നത്. തുടർന്ന് ഫിഫ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിരുന്നു. അഞ്ച് ദിവസത്തേക്കായിരുന്നു ക്ലബുകളെ ഈ താരങ്ങളെ കളിപ്പിക്കുന്നതിൽ നിന്നും വിലക്കിയിരുന്നത്.

എന്നാൽ ഈ വിലക്ക് ഇപ്പോൾ പിൻവലിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇതോടെ ബ്രസീലിന്റെ താരങ്ങൾ ഉൾപ്പടെയുള്ളവരെ ഈ വീക്കെന്റിലെ പ്രീമിയർ ലീഗ് മത്സരങ്ങൾ കളിപ്പിക്കാൻ ക്ലബുകൾക്ക്‌ സാധിച്ചേക്കും.ലിവർപൂളിന്റെ ഫാബിഞ്ഞോ, ആലിസൺ,സിറ്റിയുടെ എഡേഴ്‌സൺ, ജീസസ്, യുണൈറ്റഡിന്റെ ഫ്രഡ്‌,ചെൽസിയുടെ തിയാഗോ സിൽവ, ലീഡ്‌സിന്റെ റഫീഞ്ഞ എന്നിവരെ കളത്തിൽ കാണാൻ സാധിച്ചേക്കും.വോൾവ്സിന്റെ റൗൾ ജിമിനസ്,വാട്ട്ഫോർഡിന്റെ ഫ്രാൻസിസ്ക്കോ,ന്യൂകാസിലിന്റെ അൽമിറോൺ എന്നിവരെ കളിപ്പിക്കാൻ ക്ലബുകൾക്ക്‌ സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *