സാലറി നൽകിയില്ല, സാവോ പോളോക്കായി ഡാനി ആൽവെസ് ഇനി കളിക്കില്ല!

ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവെസ്‌ ഇനി സാവോ പോളോക്കായി കളിച്ചേക്കില്ല. ബ്രസീലിയൻ ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗിക സ്ഥിരീകരിച്ചിട്ടുള്ളത്. ഈ കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക്‌ വേണ്ടി ബ്രസീൽ ടീമിനോടൊപ്പമായിരുന്നു ഡാനി ആൽവെസ് ഉണ്ടായിരുന്നത്. എന്നാൽ അതിന് ശേഷം സാവോ പോളോയിലേക്ക് മടങ്ങാൻ ഡാനി ആൽവെസ് വിസമ്മതിക്കുകയായിരുന്നു. താരത്തിന് വലിയൊരു തുക സാലറിയിനത്തിൽ സാവോ പോളോ നൽകാനുണ്ട്.ആ തുക ലഭിക്കാതെ ക്ലബ്ബിനായി കളിക്കേണ്ട എന്ന നിലപാട് ഡാനി ആൽവെസ് കൈകൊള്ളുകയായിരുന്നു. താരത്തിന്റെ പ്രതിനിധികൾ ഇക്കാര്യം സാവോ പോളോയെ അറിയിക്കുകയും ചെയ്തു.

ഇതോടെ ആൽവെസ് ഇനി ക്ലബ്ബിനായി കളിക്കില്ലെന്ന് സാവോ പോളോ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.കൂടാതെ ഇത്‌ സംബന്ധിച്ച് ഫിനാൻഷ്യൽ ഡിപ്പാർട്മെന്റുമായും ലീഗൽ ഡിപ്പാർട്മെന്റുമായും ചർച്ചകൾ തുടരുമെന്ന് സാവോ പോളോ അറിയിച്ചിട്ടുണ്ട്.2019-ലായിരുന്നു ഡാനി ആൽവെസ് സാവോ പോളോയിൽ എത്തിയത്.സെവിയ്യ, ബാഴ്‌സ, യുവന്റസ്, പിഎസ്ജി എന്നിവർക്ക്‌ വേണ്ടി താരം കളിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കിരീടങ്ങൾ കരസ്ഥമാക്കിയ താരമാണ് ആൽവെസ്. താരം ബ്രസീലിൽ തന്നെ തുടരുമോ അതോ യൂറോപ്പിലേക്ക് മടങ്ങുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!