ആശങ്കയൊഴിഞ്ഞു, ആ അർജന്റൈൻ താരങ്ങൾക്ക്‌ കളിക്കാം!

ഈ മാസത്തെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് അർജന്റൈൻ ടീമുള്ളത്. ഇതിനുള്ള സ്‌ക്വാഡിനെ ദിവസങ്ങൾക്ക്‌ മുമ്പ് പരിശീലകനായ ലയണൽ സ്കലോണി പ്രഖ്യാപിച്ചിരുന്നു. പ്രീമിയർ ലീഗിൽ കളിക്കുന്ന മൂന്ന് താരങ്ങളായിരുന്നു ഇതിൽ ഇടം നേടിയിരുന്നത്. പക്ഷേ ഇംഗ്ലണ്ടിലെ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഈ മൂന്ന് താരങ്ങൾക്ക്‌ അർജന്റൈൻ ടീമിനൊപ്പം ചേരാൻ കഴിഞ്ഞേക്കില്ല എന്ന ആശങ്ക നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ആ ആശങ്ക ഇപ്പോൾ ഒഴിഞ്ഞിട്ടുണ്ട്.എമി മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, ലോ സെൽസോ എന്നിവർക്ക്‌ ടീമിനൊപ്പം ജോയിൻ ചെയ്യാൻ സാധിക്കും.

ദിവസങ്ങൾക്ക്‌ മുമ്പ് ഇംഗ്ലീഷ് ഗവണ്മെന്റ് നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു.അതായത് റെഡ് സോണിൽ ഉള്ള രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനും മടങ്ങാനും ഇപ്പോൾ അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പരിശീലനം നടത്തുകയും കളിക്കുകയും ചെയ്യാം.ഇതോടെയാണ് ഈ താരങ്ങൾക്ക്‌ ദേശീയ ടീമിനൊപ്പം ചേരാൻ കഴിയുമെന്ന് ഉറപ്പായത്. കഴിഞ്ഞ മാസത്തെ യോഗ്യത മത്സരത്തിൽ ഈ മൂന്ന് പേരും നേരത്തെ മടങ്ങിയിരുന്നു.

ഈ മാസം മൂന്ന് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്.പരാഗ്വ, ഉറുഗ്വ, പെറു എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *