ആവേശത്തിനിടെ വിവാഹമോതിരം പോയി,ഒരു നിമിഷത്തേക്ക് ശ്വാസം നിലച്ചുവെന്ന് ക്ലോപ്പ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ലിവർപൂളിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു അവർ ന്യൂകാസിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ മൃഗീയമായ ആധിപത്യമായിരുന്നു ലിവർപൂൾ പുലർത്തിയിരുന്നത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയ മുഹമ്മദ് സലാ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്.
ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. മത്സരം അവസാനിച്ചതിനുശേഷം വിജയം ആഘോഷിക്കുന്നതിനിടെ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപിന്റെ വിവാഹ മോതിരം നഷ്ടമായിരുന്നു. ഇതോടെ ലിവർപൂൾ പരിശീലകൻ പരിഭ്രാന്തനായി. എന്നാൽ വൈകാതെ തന്നെ ആ മോതിരം വീണ്ടെടുക്കാൻ കഴിഞ്ഞു. ക്യാമറമാനാണ് മൈതാന മധ്യത്തിൽ നിന്നും ആ മോതിരം ലിവർപൂൾ പരിശീലകന് കണ്ടെത്തി നൽകിയത്. തനിക്ക് വലിയ ഷോക്കായി പോയി എന്നുള്ള കാര്യം ക്ലോപ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
No way Klopp dropped his ring then found it 🤣🤣 pic.twitter.com/1qXD3fW4p8
— Theo (@theosonx) January 1, 2024
“വിവാഹ മോതിരം നഷ്ടപ്പെട്ടത് എനിക്ക് വലിയ ഷോക്കായി പോയി. പക്ഷേ അത് തിരിച്ച് ലഭിച്ചുകഴിഞ്ഞു. വല്ലാത്തൊരു അനുഭവം തന്നെയാണ് ഇത്.എന്റെ ജീവിതത്തിൽ ഇതിനു മുൻപ് ഒരു തവണ ഇത് നഷ്ടമായിരുന്നു. എനിക്ക് ഒരു മുങ്ങൽവിദഗ്ധനെ അപ്പോൾ ആവശ്യമായി വന്നു.കാരണം കടലിലായിരുന്നു അത് നഷ്ടമായിരുന്നത്. ഞാനിപ്പോൾ ഒന്നോ രണ്ടോ കിലോ ഭാരം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മോതിരത്തിന് ചെറിയ അയവ് സംഭവിച്ചിട്ടുണ്ട് ” ഇതാണ് മത്സരശേഷം ക്ലോപ് പറഞ്ഞിട്ടുള്ളത്.
Klopp losing his wedding ring whilst celebrating 😭 pic.twitter.com/X6eSRQiVEA
— DB (@Kloppholic) January 1, 2024
ആരാധകരെ അഭിസംബോധനം ചെയ്യുന്നതിനിടയിൽ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മോതിരം താഴെ വീണുപോകുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. പിന്നീട് ക്യാമറാമാൻ തന്നെയാണ് അത് ചൂണ്ടിക്കാണിച്ചു നൽകുന്നത്. മോതിരം ലഭിച്ചതിനുശേഷം ക്ലോപ് ക്യാമറയിലേക്ക് നോക്കിക്കൊണ്ട് മോതിരത്തിൽ ചുംബിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഇത് വലിയ രൂപത്തിൽ വൈറൽ ആയിട്ടുണ്ട്.