ആഴ്‌സണൽ പരിശീലകന് കൊറോണ സ്ഥിരീകരിച്ചു
ആഴ്‌സണൽ പരിശീലകൻ മൈക്കൽ ആർട്ടെറ്റക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ആഴ്‌സണൽ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ പരിശോധനഫലം പോസിറ്റീവ് ആവുകയായിരുന്നു.
Club statement: COVID-19
— Arsenal (@Arsenal) March 12, 2020
ഇതോടെ ഇദ്ദേഹവുമായി ബന്ധപ്പെട്ടവരെല്ലാം സ്വയം ഐസൊലേറ്റ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. ഇത് കൊണ്ട് തന്നെ ആഴ്‌സണൽ താരങ്ങളും സ്റ്റാഫും എല്ലാം ഐസൊലേഷന് വിധേയരാവേണ്ടി വരും. ജനങ്ങളുടെ ആരോഗ്യത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ആർട്ടെറ്റ ഉടൻ പൂർണമായും രോഗവിമുക്തനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഴ്സണലിൻ്റെ പ്രസ്താവനയിൽ പറയുന്നു. നിലവിൽ ഫുട്ബോൾ ലോകത്ത് കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ചു വരികയാണ്. സിരി എയിലും ലാലിഗയിലും പ്രീമിയർ ലീഗിലും കൊറോണ ഇപ്പോൾ സ്ഥിരീകരിച്ചു കഴിഞ്ഞു.
Will it affect the premier League?