ആഴ്‌സണൽ താരത്തിന് പിന്നാലെ ബാഴ്‌സ, ഇന്റർ,അത്ലറ്റികോ. നാല്പത് മില്യൺ ആവിശ്യപ്പെട്ട് ക്ലബ്‌ !

പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്‌സണലിന്റെ മധ്യനിര താരമായ ഗുണ്ടോസിക്ക് പിന്നാലെയാണ് യൂറോപ്പിലെ പ്രമുഖടീമുകളെല്ലാം. ബാഴ്സലോണ, ഇന്റർമിലാൻ, അത്ലറ്റികോ മാഡ്രിഡ്‌ എന്നിവരൊക്കെയാണ് താരത്തെ നോട്ടമിട്ട ക്ലബുകൾ. ഈ ക്ലബുകൾ ഒന്നും തന്നെ വലിയ തോതിലുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടില്ലെങ്കിലും താരത്തെ ക്ലബിൽ എത്തിക്കാനുള്ള വഴികൾ അന്വേഷിച്ചിരുന്നു. വരുന്ന സമ്മർ ട്രാൻസ്ഫറിൽ താരത്തെ കൈവിടാനാണ് ആഴ്‌സണലിനും പരിശീലകൻ ആർട്ടെറ്റക്കും താല്പര്യം. പക്ഷെ നാല്പത് മില്യൺ യുറോ ലഭിക്കാതെ താരത്തെ നൽകാൻ ഗണ്ണേഴ്‌സ്‌ തയ്യാറുമല്ല. ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപെയാണ്. യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും താരത്തിന് വേണ്ടി ക്ലബുകൾ രംഗത്തുണ്ടെന്നും റിപ്പോർട്ട്‌ പറയുന്നുണ്ട്.

താരത്തിന്റെ ആറ്റിട്യൂട് ശരിയല്ല എന്ന രൂപത്തിൽ വളരെയധികം വിമർശനങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഉയർന്നു കേട്ടിരുന്നു. ഇതാണ് താരത്തെ വിൽക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ചില ഇംഗ്ലീഷ് മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ജൂൺ ഇരുപതിന് ബ്രൈറ്റനെതിരായ മത്സരത്തിൽ താരവും എതിർ താരമായ നീൽ മോപെയുമായി കൊമ്പുകോർത്തിരുന്നു. മാത്രമല്ല മത്സരത്തിൽ മോശം പ്രകടനവുമായിരുന്നു താരം കാഴ്ച്ചവെച്ചത്. തുടർന്ന് വലിയ തോതിൽ വിമർശനങ്ങൾ വന്നത് ക്ലബിന് താരത്തിൽ മടുപ്പുളവാക്കി എന്നാണ് അറിയാൻ കഴിയുന്നത്. 2018-ലാണ് താരം ആഴ്‌സണലിൽ എത്തിയത്. പിഎസ്ജിയുടെ യൂത്ത് ടീമിലൂടെ വളർന്ന താരം ഫ്രഞ്ച് അണ്ടർ 21 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *