ആഴ്‌സണലിന്റെ സൂപ്പർ സ്‌ട്രൈക്കറെ ടീമിലെത്തിക്കാൻ യുവന്റസ്
ഗണ്ണേഴ്സിന്റെ സൂപ്പർ സ്ട്രൈക്കെർ അലക്സാന്ദ്ര ലാക്കസാട്ടെക്ക് വേണ്ടി ഇറ്റാലിയൻ കരുത്തരായ യുവന്റസ് ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ ലെടെൻ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സമ്മർ ട്രാൻസ്ഫറിൽ താരത്തെ താരത്തെ ക്ലബിൽ എത്തിക്കാനാണ് നീക്കം. നിലവിൽ ഈ സീസണിൽ തുടക്കത്തിൽ ഗോൾ നേടാൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന താരം കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മികവ് കാണിക്കുന്നുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഫ്രഞ്ച് ക്ലബായ ലിയോണിൽ നിന്നായിരുന്നു താരം അൻപത്തിരണ്ട് മില്യൺ പൗണ്ടിന് ഗണ്ണേഴ്സിൽ എത്തിയത്. വോൾവ്‌സ്, ടോട്ടൻഹാം, ലിവർപൂൾ എന്നീ ടീമുകൾക്കെതിരെ ഗോൾ നേടികൊണ്ട് താരം ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു.
Juventus’ number one target to replace Higuain is Lacazette. The Bianconeri have begun talks with the player & Arsenal. The French striker would welcome a move to Juventus. (Le10Sport) pic.twitter.com/DnKG8sFPGw
— Calcio Direct (@CalcioDirect) July 17, 2020
താരത്തിന്റെ പ്രതിനിധികളുമായും ആഴ്‌സണലുമായും യുവന്റസ് അധികൃതർ ചർച്ച ആരംഭിച്ചതായാണ് അറിയാൻ കഴിയുന്നത്. നിലവിൽ 2022 വരെ താരത്തിന് ആഴ്‌സണലിൽ കരാർ ഉണ്ടെങ്കിലും ഈ സീസണോടെ താരം ക്ലബ് വിടുമെന്നുള്ള സൂചനകൾ നൽകിയിരുന്നു. അതേ സമയം പുതിയ സ്ട്രൈക്കെർക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് യുവന്റസ്. അർജന്റൈൻ സൂപ്പർ താരം ഗോൺസാലോ ഹിഗ്വയ്ൻ അധികകാലം ടീമിൽ കാണില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോക്കും പ്രായമേറി വരികയാണ്. റൊണാൾഡോക്ക് ശേഷം ദിബാല മാത്രമായിരിക്കും യുവന്റസിൽ നല്ലൊരു സ്‌ട്രൈക്കർ ഉണ്ടാവുക. ആ വിടവിലേക്കാണ് ലാക്കസാട്ടെയെ യുവന്റസ് പരിഗണിക്കുന്നത്. അതേസമയം ലാലിഗ വമ്പൻമാരായ അത്ലറ്റികോ മാഡ്രിഡും താരവുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ താരം ക്ലബിൽ തുടരുന്നത് തന്നെയാണ് തനിക്കിഷ്ടമെന്ന് പരിശീലകൻ ആർട്ടെറ്റ അറിയിച്ചിരുന്നു. താരവുമായി താൻ നല്ല സന്തോഷത്തിലാണെന്നും അദ്ദേഹത്തെ നഷ്ടപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ് ആർട്ടെറ്റ അറിയിച്ചത്.
Alexandre Lacazette is Juventus’ ‘priority’ to replace Higuain this summer. (@CorSport) pic.twitter.com/CW7hzfmyxH
— WorldwideArsenal™ (@WorldwideAFC) July 14, 2020