ആഴ്സണലിനോടേറ്റ തോൽവി, ടിമോ വെർണർക്ക്‌ ലംപാർഡിന്റെ വിമർശനം !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി ആഴ്‌സണലിന് മുന്നിൽ തകർന്നടിഞ്ഞത്. ആഴ്സണലിന് വേണ്ടി ലാക്കസാട്ടെ, ഷാക്കാ, സാക എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. ചെൽസിയുടെ ആശ്വാസഗോൾ ടമ്മി അബ്രഹാമിന്റെ വകയായിരുന്നു. മോശം പ്രകടനം നടത്തുന്ന ആഴ്സണലിനോട് വമ്പൻ താരനിര അടങ്ങുന്ന ചെൽസിയുടെ തോൽവി വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഏതായാലും മത്സരശേഷം മുന്നേറ്റനിര താരം ടിമോ വെർണറെ വിമർശിച്ചിരിക്കുകയാണ് പരിശീലകൻ ലംപാർഡ്. തുടർച്ചയായ പത്താം മത്സരത്തിലാണ് വെർണർ ഗോൾ നേടാനാവാതെ പോവുന്നത്. 2015-ന് ശേഷം ഇതാദ്യമായാണ് വെർണർ ക്ലബ്ബിൽ തുടർച്ചയായ പത്ത് മത്സരങ്ങളിൽ വലകുലുക്കാനാവാതെ പോവുന്നത്.

” ഒരു മുന്നേറ്റനിര താരത്തെ എപ്പോഴും ഗോളുകൾ കൊണ്ടു വിലയിരുത്തുന്നത് ശരിയല്ല. അദ്ദേഹത്തെ പിൻവലിക്കാൻ വ്യക്തമായ കാരണമുണ്ട്. രണ്ട് ഏരിയകളിൽ എനെർജി ആവിശ്യമുണ്ടെന്ന് എനിക്ക് തോന്നി. അതിനാലാണ് ഞാൻ അദ്ദേഹത്തെ സബ് ചെയ്തത്. ഇന്ന് ബോൾ കൊണ്ടോ ബോളില്ലാതെയോ ടിമോ ആവിശ്യമുള്ളത് ചെയ്തില്ല. നമ്മൾക്ക്‌ ചെയ്യാൻ കഴിയുന്ന കാര്യം അദ്ദേഹത്തിന് സമയം അനുവദിക്കുക എന്നുള്ളതാണ്. ഞാൻ മുമ്പ് പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയുന്നത്. ഇത് വ്യത്യസ്ഥമായ ലീഗാണ്. പക്ഷെ നമ്മൾ പെട്ടന്ന് ഇണങ്ങിചേരാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. ഞാൻ അദ്ദേഹവുമായി സംസാരിക്കും. പക്ഷെ മത്സരത്തിനിടെ മാറ്റം വരുത്തണമെന്ന് തോന്നിയാൽ മാറ്റം വരുത്തുക തന്നെ ചെയ്യും ” ലംപാർഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *