ആളുകൾക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് : കരാർ പുതുക്കലിനെ കുറിച്ച് സലാ പറയുന്നു!

ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരമായ മുഹമ്മദ് സലായുടെ ക്ലബുമായുള്ള കരാർ അടുത്ത വർഷമാണ് അവസാനിക്കുക.ഈ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ലിവർപൂൾ നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല.സലാ ആവശ്യപ്പെടുന്ന സാലറി നൽകാൻ ലിവർപൂൾ തയ്യാറാകാത്തതാണ് ഇതിന് തടസ്സമായി നിലകൊള്ളുന്നത്.

ഏതായാലും തന്റെ കരാറിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇപ്പോൾ സലാ മറുപടി നൽകിയിട്ടുണ്ട്. അതായത് ആളുകൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടെന്നാണ് സലാ പറഞ്ഞിട്ടുള്ളത്. കരാർ പുതുക്കലിന്റെ കാര്യത്തിൽ ഇപ്പോൾ യാതൊരുവിധ ഉറപ്പുകളും നൽകാനാവില്ലെന്നും സലാ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഇതിനെക്കുറിച്ച് ആളുകൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.എനിക്ക് സെൽഫിഷാവാനോ എന്റെ സാഹചര്യത്തെ കുറിച്ച് സംസാരിക്കാൻ കഴിയില്ല.കാരണം അത്രയും പ്രധാനപ്പെട്ട ഒരു സമയത്താണ് ടീമുള്ളത്. കരാർ പുതുക്കുമെന്നോ പുതുക്കില്ല എന്നോ എനിക്കിപ്പോൾ പറയാൻ സാധിക്കില്ല. എനിക്കെന്താണ് വേണ്ടത് എന്നുള്ളത് ഒട്ടേറെ തവണ മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട്.എന്റെ കരാറിന്റെ കാര്യത്തിൽ ഡീപ്പായി സംസാരിക്കാൻ എനിക്ക് കഴിയില്ല. കാരണം ടീമിന് വിജയങ്ങൾ അത്യാവശ്യമായ ഒരു സാഹചര്യമാണിത്. ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ എന്റെ പ്രകടനത്തെ ബാധിക്കില്ല.എന്റെ ജോലി എന്താണ് എന്നുള്ളത് എനിക്കറിയാം. ഞാൻ വളരെയധികം പ്രൊഫഷണലാണ്. ക്ലബ്ബിന് വേണ്ടി സർവ്വതും സമർപ്പിക്കാൻ വേണ്ടിയാണ് ഞാനിവിടെയുള്ളത് ” ഇതാണ് സലാ പറഞ്ഞിട്ടുള്ളത്.

2017-ൽ റോമയിൽ നിന്നായിരുന്നു സലാ ലിവർപൂളിൽ എത്തിയത്. ലിവർപൂളിന് വേണ്ടി ആകെ കളിച്ച 241 മത്സരങ്ങളിൽ നിന്ന് 153 ഗോളുകൾ സലാ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *