ആലിസണും എഡേഴ്‌സണും നേർക്കുനേർ,വിജയം ആർക്കൊപ്പം?
ഇന്ന് പ്രീമിയർ ലീഗിൽ ഒരു കരുത്തരുടെ പോരാട്ടമാണ് ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നത്. വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ലിവർപൂളാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9 മണിക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ആരാധകർ ഇവിടെ ഉറ്റുനോക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരായ ആലിസൺ ബക്കറും എഡേഴ്‌സൺ മോറസും മുഖാമുഖം വരുന്നു എന്നുള്ളതാണ്.ബ്രസീലിന്റെ ദേശീയ ടീമിൽ ഇരുവരും സഹതാരങ്ങളാണ്. പക്ഷേ പ്രീമിയർ ലീഗിൽ ഇരുവരും തമ്മിലുള്ള കടുത്ത പോരാട്ടമാണ് കഴിഞ്ഞ കുറച്ച് സീസണുകളിൽ നമുക്ക് കാണാൻ സാധിക്കുക.
കഴിഞ്ഞ രണ്ട് സീസണുകളിലെയും ഗോൾഡൻ ഗ്ലൗവുകൾ സ്വന്തമാക്കിയത് എഡേഴ്‌സണായിരുന്നു.അതിന് മുമ്പത്തെ സീസണിൽ ആലിസണായിരുന്നു കരസ്ഥമാക്കിയിരുന്നത്. എന്നാൽ ഇത്തവണ അത് തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് ആലിസണുള്ളത്.
A tale of two Brazilians #mcfc https://t.co/3BUGgtc9vc
— Manchester City News (@ManCityMEN) April 9, 2022
എന്നാൽ ഇത്തവണ കടുത്ത പോരാട്ടമാണ് അരങ്ങേറുന്നത്.എന്തെന്നാൽ പ്രീമിയർ ലീഗിൽ 17 ക്ലീൻ ഷീറ്റുകളുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്.അത്കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിലേക്ക് ആരാധകർ എല്ലാവരും കണ്ണും നട്ടിരിക്കുന്നത്.
അതിനേക്കാളുപരി ഒരു വലിയ കിരീടപ്പോരാട്ടമാണ് ഇന്ന് അരങ്ങേറാനിരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ലിവർപൂളിന് സിറ്റിയെ മറികടന്ന് കൊണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സാധിക്കും.അതേസമയം സിറ്റിയാണ് വിജയിക്കുന്നതെങ്കിൽ അവർക്ക് ലിവർപൂളൂമായുള്ള ലീഡ് വർധിപ്പിക്കാനും സാധിക്കും. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ ഈ രണ്ട് ബ്രസീലിയൻ ഗോൾകീപ്പർമാർക്കും വലിയ പങ്കു വഹിക്കാനുണ്ട്.