ആരാധകരോട് കളി കാണാൻ വരാൻ ആവിശ്യപ്പെട്ട വിവാദം, മാപ്പ് പറയില്ലെന്ന് പെപ്!
ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ ആർബി ലീപ്സിഗിനെ 6-3 എന്ന സ്കോറിനായിരുന്നു മാഞ്ചസ്റ്റർ സിറ്റി സ്വന്തം മൈതാനത്ത് കീഴടക്കിയത്.36000-ത്തോളം സിറ്റി ആരാധകരായിരുന്നു ഈ മത്സരം വീക്ഷിക്കാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. എന്നാൽ ഇതിൽ പരിശീലകൻ പെപ് ഗ്വാർഡിയോള ഒട്ടും സംതൃപ്തനായിരുന്നില്ല.അത്കൊണ്ട് തന്നെ ആ മത്സരത്തിന് ശേഷം കൂടുതൽ ആരാധകരോട് അടുത്ത മത്സരത്തിന് എത്തിച്ചേരാൻ പെപ് ആവിശ്യപ്പെട്ടിരുന്നു.
“ശനിയാഴ്ച്ച നടക്കുന്ന മത്സരത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.തീർച്ചയായും ഞങ്ങൾക്ക് കൂടുതൽ ആരാധകരെ ആവിശ്യമുണ്ട്.കാരണം ഞങ്ങൾ ക്ഷീണിതരാണ്.ഞാൻ എല്ലാ ആരാധകരെയും ശനിയാഴ്ച്ചയിലെ മത്സരത്തിന് ക്ഷണിക്കുന്നു ” ഇതായിരുന്നു പെപ് ഗ്വാർഡിയോള അറിയിച്ചിരുന്നത്.
എന്നാൽ ഇത് ചില വിവാദങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു.സിറ്റിയുടെ ഒഫീഷ്യൽ സപ്പോർട്ടേഴ്സ് ക്ലബ്ബിന്റെ ജനറൽ സെക്രട്ടറിയായ കെവിൻ പാർക്കർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ആരാധകരുടെ ലോയൽറ്റിയെ പെപ് ഗ്വാർഡിയോള ചോദ്യം ചെയ്തു എന്നാണ് ഇവർ വിശ്വസിക്കുന്നത്.
Guardiola: I won’t say sorry for asking more City fans to come to game https://t.co/loNLbrXnMd
— Murshid Ramankulam (@Mohamme71783726) September 18, 2021
എന്നാൽ ഇക്കാര്യത്തിൽ മാപ്പ് പറയില്ലെന്ന തന്റെ നിലപാട് പെപ് ഗ്വാർഡിയോള വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” സ്റ്റേഡിയം നിറയാത്തതിൽ ഞാൻ അസ്വസ്ഥനാണെന്ന് ലീപ്സിഗിനെതിരെയുള്ള മത്സരത്തിന് ശേഷം ഞാൻ പറഞ്ഞോ? ഇല്ലല്ലോ.ഞാൻ പറഞ്ഞതിനെ വ്യാഖ്യാനിച്ച രൂപത്തിലാണ് പ്രശ്നം.ഞാൻ എന്താണോ പറഞ്ഞത് അതിന് ഞാൻ മാപ്പ് പറയില്ല.ഞാൻ പറഞ്ഞത് എന്തെന്ന് വെച്ചാൽ ഞങ്ങൾക്ക് പിന്തുണ വേണമെന്നാണ്.എത്ര പേർ വരും എന്നുള്ളത് ഞാൻ കാര്യമാക്കുന്നില്ല.പക്ഷേ ഞാൻ അവരെ മത്സരം കാണാൻ ക്ഷണിച്ചിട്ടുണ്ട്.കാരണം ഞങ്ങൾക്ക് സപ്പോർട്ട് ആവിശ്യമുണ്ട്.ലീപ്സിഗിനെതിരെ പിന്തുണച്ച ആരാധകരോട് ഞാൻ നന്ദി ഉള്ളവനായിരിക്കും.എന്ത് കൊണ്ട് ആളുകൾ വരുന്നില്ല എന്ന കാര്യം ഞാൻ പറഞ്ഞിട്ടില്ല.നിങ്ങൾക്ക് വരാൻ കഴിയില്ലെങ്കിൽ വരേണ്ട ആവിശ്യമില്ല ” ഗ്വാർഡിയോള പറഞ്ഞു.
ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ സതാംപ്റ്റണെയാണ് സിറ്റി നേരിടുന്നത്.ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം 7:30-നാണ് മത്സരം.