ആരാണ് ഇതൊക്കെ പടച്ചു വിടുന്നത് എന്നറിയില്ല : റൊണാൾഡോയെ അത്ലറ്റിക്കോ ടീമിലെത്തിക്കുമെന്നുള്ള വാർത്തകളെ തള്ളികളഞ്ഞ് പ്രസിഡന്റ്‌!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിൽ ഏത് ക്ലബ്ബിൽ കളിക്കുമെന്നുള്ളതാണ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള വിഷയം.അക്കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെന്നുള്ള നിലപാടിലാണ് ഇപ്പോഴും റൊണാൾഡോയുള്ളത്. ഇക്കാര്യം അദ്ദേഹം ടെൻ ഹാഗിനെ അറിയിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതുതായി റൊണാൾഡോയെ ബന്ധപ്പെടുത്തിക്കൊണ്ട് വാർത്ത പ്രചരിച്ചത് സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡുമായി ബന്ധപ്പെടുത്തി കൊണ്ടാണ്.അത്ലറ്റിക്കോയുടെ പരിശീലകനായ സിമയോണി ഇതിന് സമ്മതം മൂളി എന്ന റിപ്പോർട്ടുകൾ വരെ പുറത്തേക്കു വന്നിരുന്നു. പ്രമുഖ സ്പാനിഷ് മാധ്യമങ്ങളായ മാർക്ക,As എന്നിവർക്ക് പുറമേ Espn ഉം ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഈ അഭ്യൂഹങ്ങളെയെല്ലാം അത്ലറ്റിക്കോ മാഡ്രിഡ് പ്രസിഡണ്ടായ എൻറിക്കെ സെറേസോ ഇപ്പോൾ തള്ളിക്കളഞ്ഞിട്ടുണ്ട്. അതായത് റൊണാൾഡോയെ എത്തിക്കൽ തികച്ചും അസാധ്യമായ കാര്യമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അത്ലറ്റിക്കോ പ്രസിഡന്റിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ മുമ്പും ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്.ആരാണ് റൊണാൾഡോയെ കുറിച്ചുള്ള ഈ വാർത്തകൾ ഉണ്ടാക്കിയത് എന്നുള്ളത് എനിക്കറിയില്ല.പക്ഷേ എനിക്കിപ്പോൾ പറയാൻ പറ്റുന്ന കാര്യം, റൊണാൾഡോ അത്‌ലറ്റിക്കോ മാഡ്രിഡിൽ എത്തൽ തികച്ചും അസാധ്യമായ കാര്യമാണ് ” ഇതാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ആ സാധ്യതയും അവസാനിക്കുകയാണ്.അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ എങ്ങനെയെങ്കിലും നിലനിർത്താനുള്ള ശ്രമങ്ങളാണ് നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *