ആന്റണി കരുതുന്നത് അവൻ ക്രിസ്റ്റ്യാനോയാണ് എന്നാണ് :മുൻ താരം.

ഈ സീസണിൽ വലിയ തുകക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയെ സ്വന്തമാക്കിയത്. പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ആന്റണിക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. 18 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച താരം 5 ഗോളുകളാണ് നേടിയിട്ടുള്ളത്. മാത്രമല്ല അനാവശ്യമായി സ്കില്ലുകൾ പുറത്തെടുക്കുന്നതിലും പ്രകടിപ്പിക്കുന്നതിലും ഈ താരത്തിന് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

ഏതായാലും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഗാർഡൻ സ്ട്രാചൻ ആന്റണിയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയോളം മികവുള്ളവനാണ് താൻ എന്നാണ് ആന്റണി കരുതുന്നത് എന്നാണ് ഇപ്പോൾ ഗാർഡൻ പറഞ്ഞിട്ടുള്ളത്. എന്നാൽ റൊണാൾഡോയുടെ അടുത്ത് പോലും എത്താൻ ആന്റണിക്ക് കഴിഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു.ഗാർഡന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആന്റണി ഒരുതരത്തിൽ എന്നെ റൊണാൾഡോയെ ഓർമിപ്പിക്കുന്നുണ്ട്. യുണൈറ്റഡിലെ തുടക്കകാലത്ത് റൊണാൾഡോ ഇത്തരത്തിലുള്ള അനാവശ്യ സ്കില്ലുകൾ പുറത്തെടുത്തിരുന്നു.എന്നാൽ അദ്ദേഹത്തെ മറ്റുള്ളവർ പറഞ്ഞ് തിരുത്തുകയാണ് ചെയ്തിട്ടുള്ളത്. റൊണാൾഡോയെയും ആന്റണിയെയും കൂട്ടിക്കുഴക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.ആന്റണി കരുതുന്നത് തനിക്ക് റൊണാൾഡോയോളം മികവുണ്ട് എന്നുള്ളതാണ്.പക്ഷേ റൊണാൾഡോയുടെ അടുത്ത് പോലും എത്താൻ ആന്റണിക്ക് കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ആളുകൾക്ക് അദ്ദേഹത്തിന്റെ ഡാൻസ് അല്ല കാണേണ്ടത്.മറിച്ച് പ്രകടനമാണ് ആവശ്യം. ടീമിന് വേണ്ടി കളിക്കുകയാണ് ആന്റണി ഇനി ചെയ്യേണ്ടത് “ഇതാണ് ഗാർഡൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിന്റെ തുടക്കത്തിൽ റൊണാൾഡോയും ആന്റണിയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ച് കളിച്ചിരുന്നു.എന്നാൽ വിവാദങ്ങളെ തുടർന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുകയായിരുന്നു. തുടർന്ന് അൽ നസ്‌റിൽ എത്തിയ റൊണാൾഡോ അവിടെയും ബുദ്ധിമുട്ടേറിയ ഒരു സന്ദർഭത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *