ആദ്യമായി ഞാൻ ഒരാളോട് ഡിഫൻഡ് ചെയ്യുന്നത് നിർത്താൻ പറഞ്ഞു:സലായെ കുറിച്ച് ക്ലോപിന്റെ വെളിപ്പെടുത്തൽ.
ഇന്നലെ യുവേഫ യൂറോപ ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ തകർപ്പൻ വിജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് സ്പാർട്ട പ്രാഗിനെ ലിവർപൂൾ പരാജയപ്പെടുത്തിയത്. രണ്ട് പാദങ്ങളിലുമായി രണ്ടിനെതിരെ 11 ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചിട്ടുള്ളത്. ഇന്നലത്തെ മത്സരത്തിൽ തിളങ്ങിയത് സൂപ്പർതാരം മുഹമ്മദ് സലാ തന്നെയാണ്.ഒരു ഗോളും മൂന്ന് അസിസ്റ്റുകളുമാണ് മത്സരത്തിൽ സലാ സ്വന്തമാക്കിയിട്ടുള്ളത്.
ദീർഘകാലം പരിക്കിന്റെ പിടിയിലായിരുന്നു സലാ.ഇന്നലെയാണ് അദ്ദേഹം ഒരു ഇടവേളക്ക് ശേഷം ആദ്യമായി സ്റ്റാർട്ട് ചെയ്തത്.മത്സരത്തിന്റെ മുഴുവൻ സമയവും അദ്ദേഹം കളിക്കുകയും ചെയ്തു. പരിക്കിന്റെ ഭീതി ഉള്ളതിനാൽ ക്ലോപ് താരത്തോട് ഡിഫൻഡ് ചെയ്യുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.ആദ്യമായിട്ടാണ് ഒരാളോട് ഡിഫൻഡ് ചെയ്യുന്നത് നിർത്താൻ പറഞ്ഞു എന്നാണ് ക്ലോപ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Mohamed Salah vs Spartapic.twitter.com/AuLduJAn2l
— 🧎🏽 (@_wingplay) March 15, 2024
” മത്സരത്തിൽ ഞാൻ നടത്തിയ പല സബ്സ്റ്റിറ്റ്യൂഷനുകളും മുൻകരുതലിന്റെ ഭാഗമായിരുന്നു.പരിക്കിന്റെ ഭീതി അത്രയേറെ ഉണ്ടായിരുന്നു.സലായെ പിൻവലിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ബോബി പ്രശ്നങ്ങൾ കാണിച്ചു തുടങ്ങിയപ്പോൾ അദ്ദേഹത്തെ പിൻവലിക്കാൻ നിർബന്ധിതനാവുകയായിരുന്നു.സലാ വളരെയധികം പരിചയസമ്പത്തുള്ള താരമാണ്. അദ്ദേഹം കളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുഴുവൻ സമയവും കളിക്കാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.അദ്ദേഹം അത് ചെയ്യുകയും ചെയ്തു.ഞാൻ അദ്ദേഹത്തോട് ഡിഫൻഡ് ചെയ്യുന്നത് അവസാനിപ്പിക്കാൻ പറഞ്ഞു.ആദ്യമായാണ് ഞാൻ ഒരാളോട് ഡിഫൻഡ് ചെയ്യുന്നത് നിർത്താൻ പറയുന്നത്. അദ്ദേഹം മറ്റൊരു ഗോൾ കൂടി നേടിയിരുന്നുവെങ്കിലും അത് ഓഫ്സൈഡായി.ഈ പരിക്കിന്റെ പ്രശ്നങ്ങൾ ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പക്ഷേ ഞങ്ങളുടെ യുവതാരങ്ങൾ മുന്നോട്ടുവന്ന് എല്ലാം ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. അത് സന്തോഷം നൽകുന്ന കാര്യമാണ് ” ക്ലോപ് പറഞ്ഞു.
മികച്ച പ്രകടനമാണ് ഇപ്പോൾ ലിവർപൂൾ നടത്തുന്നത്.അവസാനമായി കളിച്ച ഒൻപത് മത്സരങ്ങളിൽ ഒന്നിൽ പോലും അവർ പരാജയം അറിഞ്ഞിട്ടില്ല. അടുത്ത മത്സരത്തിൽ എവർടൺ ആണ് അവരുടെ എതിരാളികൾ.നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്.