അർജന്റൈൻ താരം ബൂണ്ടിയയെ ലക്ഷ്യം വെച്ച് പ്രീമിയർ ലീഗ് വമ്പൻമാർ!

ഈ വരുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീം പ്രഖ്യാപിച്ചപ്പോൾ അതിലിടം നേടാൻ സാധിച്ച താരമാണ് എമിലിയാനോ ബൂണ്ടിയ. ഇംഗ്ലീഷ് ക്ലബായ നോർവിച്ചിന് വേണ്ടി താരം നടത്തിയ ഉജ്ജ്വല പ്രകടനമാണ് താരത്തിന് ദേശീയ ടീമിൽ ഇടം നേടികൊടുത്തത്.സെക്കന്റ്‌ ഡിവിഷൻ ചാമ്പ്യൻമാരായ നോർവിച്ചിന് കിരീടം നേടികൊടുക്കുന്നതിൽ നിർണായകപങ്ക് വഹിച്ച ബൂണ്ടിയ പ്ലയെർ ഓഫ് ദി സീസൺ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.39 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 17 അസിസ്റ്റുകളുമായി താരം മിന്നും ഫോമിലാണ്.24-കാരനായ താരമാണ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയ താരവും.

ഏതായാലും താരത്തിന്റെ തകർപ്പൻ പ്രകടനം പല പ്രീമിയർ ലീഗ് ക്ലബുകളെയും താരത്തിലേക്ക് ആകർഷിച്ചിരിക്കുകയാണ്. അതിൽ പ്രധാനപ്പെട്ട ക്ലബാണ് ആഴ്സണൽ. ഈ സീസണിന് ശേഷം ലോൺ അവസാനിപ്പിച്ച് ക്ലബ് വിടാൻ സാധ്യതയുള്ള റയൽ താരം മാർട്ടിൻ ഒഡെഗാർഡിന്റെ സ്ഥാനത്തേക്കാണ് ഗണ്ണേഴ്‌സ്‌ ബൂണ്ടിയയെ പരിഗണിക്കുന്നത്.ക്ലബ്ബിന്റെ ടെക്നിക്കൽ ഡയറക്ടർ എഡുവിനാണ് താരത്തെ ടീമിലെത്തിക്കാൻ താല്പര്യം. ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ ഗണ്ണേഴ്‌സ്‌ ഇത്‌ വരെ ഓഫർ നൽകിയിട്ടില്ല എന്ന കാര്യവും ഇവർ സ്ഥിരീകരിക്കുന്നുണ്ട്.താരത്തിന് വേണ്ടി 40 മില്യൺ പൗണ്ട് എങ്കിലും നോർവിച്ച് പ്രതീക്ഷിക്കുന്നുണ്ട്. ഏതായാലും ആരാധകർ ഒരുപാട് പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന താരമാണ് ബൂണ്ടിയ.

Leave a Reply

Your email address will not be published. Required fields are marked *