അർജന്റൈൻ ക്ലബിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് റിച്ചാർലീസൺ!
കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം ചൂടിയിരുന്നത്. അതിന് ശേഷം ബ്രസീലിയൻ താരമായ റിച്ചാർലീസൺ പലപ്പോഴും സോഷ്യൽ മീഡിയയിൽ അർജന്റൈൻ താരങ്ങളുമായി ഏറ്റുമുട്ടുന്നത് കാണാമായിരുന്നു. ഒളിമ്പിക്സിൽ ബ്രസീൽ ഗോൾഡ് നേടിയപ്പോഴും ഇത് തുടർന്നു. അങ്ങനെ റിച്ചാർലീസൺ പലപ്പോഴും ഇക്കാര്യങ്ങളിൽ ചർച്ചാ വിഷയമായിരുന്നു.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്ഥമായ ഒരു കാര്യമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. എന്തെന്നാൽ അർജന്റൈൻ ക്ലബായ ബൊക്ക ജൂനിയേഴ്സിനോടുള്ള തന്റെ ഇഷ്ടം റിച്ചാർലീസൺ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രസീലുകാരെല്ലാം ബൊക്കയെ ഇഷ്ടപ്പെടുന്നു എന്നാണ് റിച്ചാർലീസൺ അറിയിച്ചിട്ടുള്ളത്.താരത്തിന്റെ വാക്കുകൾ ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Richarlison sorprendió al admitir su fanatismo por un equipo argentino 😱
— TyC Sports (@TyCSports) September 25, 2021
El jugador de la Selección brasileña confesó cómo fue que nació su interés por el Xeneize.https://t.co/2zQS5J1P3z
” ബ്രസീലുകാർ ഇഷ്ടപ്പെടുന്ന ക്ലബാണ് ബൊക്ക ജൂനിയേഴ്സ് എന്നാണ് എന്റെ കണ്ടെത്തൽ. അവർ ലിബർട്ടഡോറസിൽ സൃഷ്ടിച്ച ഒരു മിസ്റ്റിക്ക് അതിന് കാരണമായി. എന്റെ കുട്ടികാലത്ത് ഞങ്ങൾ എല്ലാവരും ബൊക്കയെ ഇഷ്ടപ്പെട്ടിരുന്നു.കൂടാതെ വലിയൊരു ആരാധകകൂട്ടവും ബൊക്ക ജൂനിയേഴ്സിനുണ്ട്.അവർ എപ്പോഴും ആ ടീമിനെ പിന്തുണക്കുന്നു.കൂടാതെ ബ്യൂണസ് അയേഴ്സുമായും അർജന്റീനയുടെ ചരിത്രവുമായും അത് ബന്ധപ്പെട്ടു കിടക്കുന്നു.അത്കൊണ്ട് തന്നെ എനിക്ക് അവരുമായി ഒരു ഐഡന്റിഫിക്കേഷൻ ക്രിയേറ്റ് ചെയ്യാൻ സാധിച്ചു ” ഇതാണ് റിച്ചാർലീസൺ പറഞ്ഞത്.
വരുന്ന മാസത്തേക്കുള്ള വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിനെ ഈയിടെ ടിറ്റെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരിക്കുള്ള റിച്ചാർലീസണ് ടീമിൽ ഇടം ലഭിച്ചിട്ടില്ല.