അർജന്റീനയിൽ നിന്ന് മറ്റൊരു യുവ പ്രതിഭയെ കൂടി പൊക്കാൻ പെപ് ഗാർഡിയോള!

അർജന്റൈൻ വമ്പൻമാരായ റിവർ പ്ലേറ്റിൽ നിന്നായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഹൂലിയൻ ആൽവരസിനെ സ്വന്തമാക്കിയിരുന്നത്. തകർപ്പൻ പ്രകടനമാണ് പിന്നീട് അദ്ദേഹം സിറ്റിക്ക് വേണ്ടി നടത്തിയിട്ടുള്ളത്.ഈ സീസണിൽ മികച്ച ഒരു തുടക്കം തന്നെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാല് ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം നേടിക്കഴിഞ്ഞിട്ടുണ്ട്.

അർജന്റീനയിൽ നിന്നും ഉദയം ചെയ്തുവരുന്ന മറ്റൊരു സൂപ്പർതാരമാണ് ക്ലോഡിയോ എച്ചവേരി. അദ്ദേഹത്തെ സ്വന്തമാക്കാനും മാഞ്ചസ്റ്റർ സിറ്റി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.പക്ഷേ അവർക്ക് കാര്യങ്ങൾ എളുപ്പമാവില്ല. എന്തെന്നാൽ യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും എച്ചവേരിയെ നോട്ടമിട്ടിട്ടുണ്ട്.ഇതിനിടയിൽ അർജന്റീനയിൽ നിന്നും മറ്റൊരു യുവ പ്രതിഭയെ കൂടി പോകാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയുള്ളത്.സണ്ണിനെ ഉദ്ധരിച്ചുകൊണ്ട് Tyc സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അർജന്റൈൻ വമ്പന്മാരായ ബൊക്ക ജൂനിയേഴ്സിന്‍റെ ലെഫ്റ്റ് ബാക്ക് താരമായ വാലന്റയിൻ ബാർക്കോയെ സ്വന്തമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി ആരംഭിച്ചിട്ടുള്ളത്.പെപ് ഗാർഡിയോളക്ക് വളരെയധികം താല്പര്യമുള്ള താരമാണ് ബാർക്കോ. പരമാവധി ശ്രമങ്ങൾ അവർ നടത്തും എന്ന് ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രൈറ്റണും താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നുണ്ട്.

ലിവെർപൂൾ,ലീപ്സിഗ്‌,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരും ഈ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.നേരത്തെ രണ്ട് ഓഫറുകൾ ബ്രൈറ്റൻ ബൊക്കക്ക് നൽകിയിരുന്നുവെങ്കിലും അത് അവർ നിരസിക്കുകയായിരുന്നു.2024 ഡിസംബർ വരെയാണ് ഈ താരത്തിന് ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നത്. മധ്യനിരയിലും പ്രതിരോധനിരയിലും ഒരുപോലെ കളിക്കാൻ ഈ താരത്തിന് സാധിക്കും എന്നുള്ളതാണ് പ്രത്യേകത. 19കാരനായ ഇദ്ദേഹത്തെ സ്വന്തമാക്കാൻ കഴിഞ്ഞാൽ എക്സ്പീരിയൻസിന് വേണ്ടി ലെസ്റ്റർ സിറ്റിയിലേക്ക് ലോണിൽ അയക്കാനും മാഞ്ചസ്റ്റർ സിറ്റിക്ക് പദ്ധതികൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *