അർജന്റീനയിലെ പൊസിഷൻ മാറ്റത്തെ കുറിച്ച് മനസ്സ് തുറന്ന് യുവാൻ ഫോയ്ത്ത് !
അർജന്റീനയുടെ പ്രതിരോധനിരയിൽ ടീമിന് ഏറെ പ്രതീക്ഷ നൽകുന്ന താരങ്ങളിലൊരാളാണ് ടോട്ടൻഹാമിന്റെ യുവാൻ ഫോയ്ത്ത്. താരം നിലവിൽ ടോട്ടൻഹാം വിട്ടു മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നൊക്കെ വാർത്തകൾ ഉണ്ടെങ്കിലും സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. ഇപ്പോഴിതാ അർജന്റീന ടീമിലെ തന്റെ പൊസിഷൻ മാറ്റത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഫോയ്ത്ത്. ടോട്ടൻഹാമിൽ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണ് ഫോയ്ത്. എന്നാൽ അർജന്റീനക്ക് വേണ്ടി റൈറ്റ് ബാക്ക് പൊസിഷനിലാണ് താരം കളിക്കുന്നത്. ഇത് ചെറിയ തോതിൽ അലോസരം സൃഷ്ടിക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇനി അർജന്റീന പരിശീലകൻ ലയണൽ സ്കലോണി തന്നെ സെന്റർ ബാക്ക് പൊസിഷനിലേക്ക് പരിഗണിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഫോയ്ത്ത് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. ഇവരെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ആൽബിസെലസ്റ്റയാണ് ഇത് റിപ്പോർട്ട് ചെയ്തത്.
Tottenham defender Juan Foyth talks about his position with Argentina. https://t.co/EtMpkkJuHk
— Mundo Albiceleste 🇦🇷 (@MundoAlbicelest) July 28, 2020
” എന്റെ സ്വാഭാവികമായ പൊസിഷൻ എന്നുള്ളത് സെന്റർ ബാക്ക് പൊസിഷൻ ആണ്. എനിക്ക് കൂടുതൽ നൽകാൻ കഴിയുക ആ പൊസിഷനിൽ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ കൂടുതൽ കളിച്ചതും ആ പൊസിഷനിൽ ആണ്. പക്ഷെ പ്രധാനപ്പെട്ട കാര്യം അവർ എനിക്ക് ഏറ്റവും കൂടുതൽ മിനുട്ടുകൾ അനുവദിച്ചു തന്നത് റൈറ്റ് ബാക്ക് പൊസിഷനിൽ ആണ്. പക്ഷെ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുമ്പോഴാണ് എനിക്ക് കൂടുതൽ മുൻതൂക്കം ലഭിക്കുന്നത്. അർജന്റീന ടീമിൽ ഒരു റൈറ്റ് ബാക്ക് എന്നതിനേക്കാൾ ഒരു സെന്റർ ബാക്ക് ആയി സ്കലോണി എന്നെ പരിഗണിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ അവർ എന്നെ റൈറ്റ് ബാക്ക് ആയി പരിശീലനത്തിനും മത്സരത്തിനും തിരഞ്ഞെടുത്താൽ, അതിനോട് പെട്ടന്ന് ഇണങ്ങിചേരാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യും ” ഫോയ്ത്ത് അഭിമുഖത്തിൽ പറഞ്ഞു.
Leeds line up move for Juan Foythhttps://t.co/UvCk0afTDi
— The Sun Football ⚽ (@TheSunFootball) July 28, 2020