അവർ ഞങ്ങളുടെ സാവിയും ഇനിയേസ്റ്റയും: സൂപ്പർതാരങ്ങളെ പുകഴ്ത്തി പെപ്!
ഇന്നലെ FA കപ്പിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഹഡേഴ്സ്ഫീൽഡിനെ അവർ പരാജയപ്പെടുത്തിയത്.യുവസൂപ്പർ താരം ഫിൽ ഫോഡൻ ഇരട്ട ഗോളുകൾ നേടുകയായിരുന്നു.ഹൂലിയൻ ആൽവരസ് ഒരു ഗോളും ഒരു അസിസ്റ്റും നേടിയപ്പോൾ ഡി ബ്രൂയിന മത്സരത്തിൽ ഒരു അസിസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്.
ഏതായാലും മത്സരശേഷം തന്റെ താരങ്ങളെ പ്രശംസിച്ചുകൊണ്ട് സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള രംഗത്ത് വന്നിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ സിറ്റിയുടെ സാവിയും ഇനിയേസ്റ്റയുമാണ് ഫോഡനും ഡി ബ്രൂയിനയും എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.പെപ്പിന് കീഴിൽ ബാഴ്സലോണയിൽ ഒരുമിച്ച് കളിച്ച ഒരുപാട് കിരീടങ്ങൾ നേടിക്കൊടുത്ത മധ്യനിരയിലെ ഇതിഹാസങ്ങളാണ് സാവിയും ഇനിയേസ്റ്റയും. അവരെ വെച്ചുള്ള ഒരു താരതമ്യമാണ് സിറ്റി പരിശീലകൻ നടത്തിയിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Kevin De Bryune first game back and has already an assist to Jeremy Doku
— BetUS Soccer ⚽ (@BetUSSoccer) January 7, 2024
Man City winning comfortably in the #FACup #ManchesterCity | #PL pic.twitter.com/Z66W7GENa6
” ഞാൻ എപ്പോഴും ടാലെന്റുകളുടെ വലിയ ഫാനാണ്. എന്തുകൊണ്ട് ഈ ടാലെന്റുകളെയെല്ലാം ഒരുമിച്ച് കളിപ്പിച്ചു കൂടാ? ഞാൻ ബാഴ്സലോണയിൽ എത്തിയ സമയത്ത് ആളുകൾ പറഞ്ഞത് സാവിയേയും ഇനിയേസ്റ്റയേയും ബുസ്ക്കെറ്റ്സിനെയും ഒരുമിപ്പിച്ച് കളിപ്പിക്കാനാവില്ല എന്നാണ്. എന്തുകൊണ്ട് കളിപ്പിച്ചു കൂടാ? സെൻട്രൽ പൊസിഷനിൽ ഒരുപാട് പ്രതിഭകളെ ഒരുമിച്ച് കൂട്ടുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.ഡി ബ്രൂയിനയും ഫിൽ ഫോഡനുമൊക്കെ അത്തരത്തിലുള്ള താരങ്ങളാണ് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സമീപകാലത്ത് ഒരല്പം ബുദ്ധിമുട്ടുകൾ മാഞ്ചസ്റ്റർ സിറ്റിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.പക്ഷേ പഴയ ട്രാക്കിലേക്ക് അവർ ഇപ്പോൾ വീണ്ടും എത്തിയിട്ടുണ്ട്. അവസാനമായി കളിച്ച അഞ്ചുമത്സരങ്ങളിലും മാഞ്ചസ്റ്റർ സിറ്റി വിജയിച്ചുകഴിഞ്ഞു. അടുത്ത മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡാണ് അവരുടെ എതിരാളികൾ.