അവസാന നിമിഷം ഗോളുമായി ആലിസൺ, UCL യോഗ്യത പ്രതീക്ഷകൾ നിലനിർത്തി ലിവർപൂൾ!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ലിവർപൂളിന് ത്രസിപ്പിക്കുന്ന വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ വെസ്റ്റ്ബ്രോംവിചിനെ തകർത്തു വിട്ടത്. മത്സരം സമനിലയിൽ കലാശിക്കുമെന്നിരിക്കെ അവസാനനിമിഷം ഗോൾ കീപ്പർ ആലിസൺ നേടിയ ഹെഡർ ഗോളാണ് ലിവർപൂളിന്റെ രക്ഷക്കെത്തിയത്.ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ നിലനിർത്താൻ ലിവർപൂളിന് കഴിഞ്ഞു.നിലവിൽ 36 റൗണ്ടുകൾ പിന്നിട്ടപ്പോൾ 63 പോയിന്റോടെ ലിവർപൂൾ അഞ്ചാം സ്ഥാനത്താണ്.64 പോയിന്റുള്ള ചെൽസിയും 66 പോയിന്റുള്ള ലെസ്റ്റർ സിറ്റിയും പോയിന്റ് ഡ്രോപ്പ് ചെയ്യുമെന്നുള്ള പ്രതീക്ഷയിലാണ് ലിവർപൂൾ.
Football eh. 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥.
— Liverpool FC (@LFC) May 16, 2021
Experience 5 minutes 33 seconds of unbridled joy with every angle of @Alissonbecker's goal… pic.twitter.com/QlgWJQ9QcA
മത്സരത്തിന്റെ 15-ആം മിനുട്ടിൽ തന്നെ റോബ്സൺ കാനുവിലൂടെ വെസ്റ്റ്ബ്രോംവിച്ച് ലീഡ് നേടിയിരുന്നു.എന്നാൽ 34-ആം മിനിറ്റിൽ മാനെയുടെ അസിസ്റ്റിൽ നിന്ന് സലാ ഗോൾ നേടി. പക്ഷേ പിന്നീട് ലിവർപൂളിന് ഗോൾ നേടാൻ സാധിച്ചില്ല. മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടും ഗോൾ മാത്രം അകന്ന് നിന്നു.ഒടുവിൽ മത്സരത്തിന്റെ അവസാനനിമിഷം ലഭിച്ച കോർണർ കിക്കിന് ശ്രമിക്കാൻ വേണ്ടി ഗോൾകീപ്പർ ആലിസൺ എതിർ ബോക്സിൽ എത്തുകയായിരുന്നു. അതിന് ഫലം കാണുകയും ചെയ്തു. അർണോൾഡിന്റെ കോർണർ കിക്ക് ഒരു തകർപ്പൻ ഹെഡറിലൂടെ ആലിസൺ വലയിൽ എത്തിക്കുകയായിരുന്നു. ഈ ഗോളോടെ ആലിസൺ മത്സരത്തിലെ വീരനായകനാവുകയും ചെയ്തു.
The first ever goalkeeper to score for us 😁
— Liverpool FC (@LFC) May 16, 2021
𝐁𝐨𝐬𝐬. pic.twitter.com/3LQBq9ccoc