അവസാന നിമിഷം കൂടുമാറി ഗ്രീസ്‌മാൻ, ഡി യോങ്, സോൾ, നാടകീയ ട്രാൻസ്ഫർ ജാലകത്തിന് വിരാമം!
നാടകീയ ട്രാൻസ്ഫറുകൾ അരങ്ങേറിയ ട്രാൻസ്ഫർ ജാലകത്തിന് വിരാമമായി. അവസാന നിമിഷം ഒരു പിടി ട്രാൻസ്ഫറുകളാണ് ഫുട്ബോൾ ലോകത്ത് അരങ്ങേറിയത്.ഗ്രീസ്‌മാൻ, സോൾ നിഗസ്, ഡി യോങ് എന്നിവരൊക്കെ അവസാന ദിവസം കൂടു മാറിയ താരങ്ങളാണ്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാൻ തന്റെ പഴയ ക്ലബായ അത്ലറ്റിക്കോയിൽ തിരിച്ചെത്തിയതാണ് കഴിഞ്ഞ ദിവസത്തെ ഏറ്റവും ആകർഷകമായ കാര്യം. ലോൺ അടിസ്ഥാനത്തിലാണ് താരം അത്ലറ്റിക്കോയിൽ എത്തിയിരിക്കുന്നത്.
Official. Completed and after the final drama. 🚨🏁 #DeadlineDay
— Fabrizio Romano (@FabrizioRomano) August 31, 2021
Antoine Griezmann joins Atletico Madrid.
Luuk de Jong joins Barcelona.
Saúl Niguez joins Chelsea.
Craziest transfer market ever is finally over. pic.twitter.com/aZdnUkSdAx
അതേസമയം അത്ലറ്റിക്കോയുടെ താരമായ സോൾ നിഗസിനെ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി റാഞ്ചി.5 മില്യൺ യൂറോക്കാണ് താരം ലോണിൽ എത്തിയിരിക്കുന്നത്.40 മില്യൺ നൽകി വാങ്ങാനുള്ള ഓപ്ഷനുമുണ്ട്.
അതേസമയം സെവിയ്യയുടെ ലൂക്ക് ഡി യോങ്ങിനെ ബാഴ്‌സ സ്വന്തമാക്കിയതും ഇന്നലെയായിരുന്നു. താരത്തെയും ലോൺ അടിസ്ഥാനത്തിലാണ് ബാഴ്‌സ സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം പോർച്ചുഗീസ് താരമായ പിഎസ്ജി നുനോ മെൻഡസിനെ പിഎസ്ജി സ്വന്തമാക്കിയിട്ടുണ്ട്.ലോൺ അടിസ്ഥാനത്തിൽ തന്നെയാണ് താരത്തെ പിഎസ്ജി സ്വന്തമാക്കിയിട്ടുള്ളത്.
അതേസമയം റയലിന്റെ ലക്ഷ്യമായ എംബപ്പേ ഈ സീസണിൽ പിഎസ്ജിയിൽ തന്നെ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്.