അവസാന ദിവസം വരെ ഇത് നീണ്ടു നിൽക്കും: പ്രീമിയർ ലീഗിനെ കുറിച്ച് ആർടെറ്റ
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ആഴ്സണലിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രൈറ്റണെ അവർ പരാജയപ്പെടുത്തിയത്. ഇതോടെ ആഴ്സണൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.31 മത്സരങ്ങളിൽ നിന്ന് 71 പോയിന്റാണ് അവർക്കുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച ലിവർപൂൾ 70 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്.31 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുള്ള സിറ്റി മൂന്നാം സ്ഥാനത്തുമാണ് ഇപ്പോൾ തുടരുന്നത്.
ചുരുക്കത്തിൽ പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കനക്കുകയാണ്. ആര് കിരീടം നേടുമെന്ന് പ്രവചിക്കാൻ കഴിയാത്ത ഒരു സ്ഥിതിവിശേഷമാണ് പ്രീമിയർ ലീഗിൽ ഉള്ളത്.ഈ കിരീട പോരാട്ടത്തെ കുറിച്ച് ആഴ്സണൽ പരിശീലകനായ ആർടെറ്റ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്. അതായത് ലീഗിലെ അവസാന ദിവസം വരെ ഈയൊരു പോരാട്ടം തുടരുമെന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
That Ice Cold finish from Trossard 🥶 pic.twitter.com/hmv48gd7gL
— AFC.COYG 🔴⚪ (@arsenal_Coyg49) April 7, 2024
” ഇതാണ് പ്രീമിയർ ലീഗിന്റെ ലെവൽ, കഴിഞ്ഞ ആറേഴ് വർഷമായി പ്രീമിയർ ലീഗ് ഇങ്ങനെ തന്നെയാണ്.ടീമുകൾ തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണ്. ലീഗിലെ അവസാന മത്സരം വരെ ഇത് ഇങ്ങനെ തുടരുക തന്നെ ചെയ്യും. പക്ഷേ ഞങ്ങൾക്ക് വലിയ ഒരു അവസരം ഇവിടെയുണ്ട്.ഞങ്ങൾ ഇപ്പോൾ ടോപ്പിൽ ഒന്നുമല്ല.പക്ഷേ വിജയങ്ങൾ തുടർന്നുകൊണ്ടേയിരിക്കണം.അവസാന മത്സരം വരെ ചാൻസ് നിലനിർത്താനുള്ള ഏക വഴി അതാണ്.എന്താണ് സംഭവിക്കുക എന്നുള്ളത് എനിക്കറിയില്ല. പക്ഷേ എല്ലാവരും എല്ലാ മത്സരങ്ങളും വിജയിക്കും എന്നത് സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യമാണ്.കഴിഞ്ഞ സീസണുകൾ എടുത്തു നോക്കിയാൽ മതി.പക്ഷേ സാധ്യതകളെ നമുക്ക് തള്ളിക്കളയാനുമാവില്ല.സാധ്യമായതെല്ലാം ചെയ്യുക. കിരീടത്തിന് വേണ്ടി അവസാന നിമിഷം വരെ പോരാടുക ” ഇതാണ് ആഴ്സണൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗ് ബയേൺ മ്യൂണിക്കാണ് ആഴ്സണലിന്റെ എതിരാളികൾ.അതേസമയം പ്രീമിയർ ലീഗിലും അവരെ വെല്ലുവിളികൾ കാത്തിരിക്കുന്നുണ്ട്.ടോട്ടൻഹാം,ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർക്കെതിരെയൊക്കെ ആഴ്സണലിന് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്.