അരങ്ങേറ്റത്തിൽ തന്നെ റെക്കോർഡ് കുറിച്ച് ടുഷേലിന്റെ ചെൽസി തുടങ്ങി!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങാനായിരുന്നു കരുത്തരായ ചെൽസിയുടെ വിധി. വോൾവ്‌സാണ് നീലപ്പടയെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സമനിലയിൽ തളച്ചത്.മത്സരത്തിൽ ചെൽസി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഗോൾ മാത്രം അകന്നു നിൽക്കുകയായിരുന്നു. പുതിയ പരിശീലകൻ തോമസ് ടുഷേലിന്റെ ചെൽസിയിലുള്ള അരങ്ങേറ്റമായിരുന്നു ഇത്. ജയം നേടാനായില്ലെങ്കിലും ടുഷേലിന് ആശ്വസിക്കാൻ വക നൽകുന്ന കണക്കുകളാണ് മത്സരത്തിലുണ്ടായത്. പാസുകളുടെ കണക്കുകളിലാണ് ടുഷേലിന്റെ ചെൽസി പുതിയ റെക്കോർഡ് കുറിച്ചിരിക്കുന്നത്. ആദ്യപകുതിയിൽ 433 പാസുകളാണ് ചെൽസി പൂർത്തിയാക്കിയത്. അതായത് 2003/04 സീസണിന് ശേഷം ഇതുവരെ ഇത്രയധികം പാസുകൾ ആദ്യപകുതിയിൽ ചെൽസി പൂർത്തിയാക്കിയിട്ടില്ല.

കൂടാതെ 2016 മെയ്ക്ക്‌ ശേഷം ഇതാദ്യമായാണ് ടുഷേലിന്റെ ടീം ഇത്രയധികം പാസുകൾ പൂർത്തീകരിക്കുന്നത്. അന്ന് ടുഷേൽ പരിശീലിപ്പിച്ച ബൊറൂസിയ ഡോർട്മുണ്ട് ആദ്യപകുതിയിൽ 503 പാസുകളായിരുന്നു പൂർത്തിയാക്കിയിരുന്നത്.അതേസമയം മത്സരത്തിൽ 820 പാസുകളാണ് ചെൽസി ആകെ പൂർത്തിയാക്കിയത്. 78.9 % ബോൾ പൊസഷനും ചെൽസിയുടെ പക്കലിലായിരുന്നു. പക്ഷെ ഗോൾ മാത്രം പിറന്നില്ല.ഏതായാലും ടുഷേലിന് കീഴിൽ സൂപ്പർ താരങ്ങൾ അടങ്ങിയ ചെൽസി മടങ്ങിവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ചെൽസി.

Leave a Reply

Your email address will not be published. Required fields are marked *