അയാൾ തീർന്നിട്ടുണ്ട് : ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ഗ്രീൻവുഡ് രൂക്ഷ വിമർശനങ്ങൾ നടത്തി!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ സൂപ്പർതാരമായിരുന്ന മാസോൺ ഗ്രീൻവുഡ് ഇപ്പോൾ സസ്പെൻഷനിലാണ്. തന്റെ പങ്കാളിയെ ആക്രമിച്ചതിൽ അദ്ദേഹം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതിനാൽ കഴിഞ്ഞ വർഷം ജനുവരിയിൽ അദ്ദേഹം അറസ്റ്റിലായിരുന്നു. അതിനുശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്താൻ ഈ താരത്തിന് സാധിച്ചിരുന്നില്ല.

പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ അത്ലറ്റിക്ക് ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് ഗ്രീൻവുഡിന്റെ സ്വഭാവം ചെറിയ പ്രായത്തിൽ തന്നെ മോശമായിരുന്നു എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതിനുള്ള ചില തെളിവുകളും ഇവർ നിരത്തുന്നുണ്ട്.ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ ആയിരിക്കുന്ന സമയത്ത് യുണൈറ്റഡിലെ യൂത്ത് അക്കാദമിയിലെ തന്റെ സഹതാരങ്ങളോട് ഗ്രീൻവുഡ് റൊണാൾഡോയെ കുറിച്ച് മോശമായി സംസാരിച്ചിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ മരിച്ചിട്ടുണ്ട് അഥവാ അദ്ദേഹത്തിന്റെ കരിയർ തീർന്നിട്ടുണ്ട് എന്നായിരുന്നു ഗ്രീൻവുഡ് പറഞ്ഞിരുന്നത്.ക്രിസ്റ്റ്യാനോ ഒരു ഷിറ്റാണെന്നും ഇദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ മോശമായ സംസാരങ്ങളിൽ പരിശീലകർ എപ്പോഴും ഗ്രീൻവൂഡിന് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രായത്തിന്റെ കുഴപ്പമാണ് എന്ന് കരുതി അദ്ദേഹത്തെ തിരുത്താനായിരുന്നു അവർ ശ്രമിച്ചിരുന്നത്. സ്കൂൾ കാലഘട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ സ്വഭാവം വ്യത്യസ്തമായിരുന്നു. യുണൈറ്റഡ് യൂത്ത് അക്കാദമിയിൽ ആയിരുന്ന സമയത്ത് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറും എന്ന ഒരു ഭീഷണി അദ്ദേഹം അധികൃതരോട് നടത്തുകയും ചെയ്തിരുന്നു. ഇങ്ങനെയൊക്കെ സ്വഭാവ വൈകൃതങ്ങൾ ഉള്ള ഒരു താരമാണ് ഗ്രീൻവുഡ് “ഇതായിരുന്നു ആ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ട താരമായിരുന്നു അദ്ദേഹം. പക്ഷേ ഈ സംഭവത്തോട് കൂടി എല്ലാം തകിടം മറിഞ്ഞു.ഇനി അദ്ദേഹം യുണൈറ്റഡിന് വേണ്ടി കളിക്കുമോ എന്നുള്ളത് അവ്യക്തമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *