അന്ന് വാൻ ഗാലിന് കരച്ചിലടക്കാൻ സാധിച്ചില്ല : വെളിപ്പെടുത്തലുമായി ഭാര്യ!
ഡച്ച് ഇതിഹാസ പരിശീലകനായ ലൂയി വാൻ ഗാൽ 2014 ലായിരുന്നു പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയത്. എന്നാൽ 2016 ൽ തന്നെ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമാവുകയായിരുന്നു.FA കപ്പ് കിരീടം നേടിയതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.അത് പലരിലും വലിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നു.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വാൻ ഗാലിന്റെ ഭാര്യയായ ട്രൂസ് ഒരു ഡോക്യുമെന്ററിയിൽ തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്താക്കിയതിനു ശേഷം കരഞ്ഞുകൊണ്ടാണ് വാൻ ഗാൽ വീട്ടിലേക്ക് വന്നത് എന്നാണ് ഭാര്യ പറഞ്ഞിട്ടുള്ളത്. പുറത്താക്കുന്നതിന് മുന്നേ തന്നെ അലക്സ് ഫെർഗൂസൻ ഉൾപ്പെടെയുള്ളവർ തങ്ങളോട് മിണ്ടുന്നത് നിർത്തിയെന്നും ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട്.ട്രൂസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️ "Suddenly, they stopped greeting us, just waved from afar. Something was wrong."https://t.co/QA5y9dR0gW
— Mirror Football (@MirrorFootball) January 17, 2023
” വാൻ ഗാലിനെ അവർ പുറത്താക്കും എന്നുള്ളത് എനിക്ക് നേരത്തെ അറിയാമായിരുന്നു.എനിക്ക് അങ്ങനെ തോന്നിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങൾ അടങ്ങിയ ബോർഡ്റൂം ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും അവിടെ നല്ല സൗഹൃദത്തിലായിരുന്നു.പെട്ടന്ന് ഫെർഗൂസൻ ഉൾപ്പെടെയുള്ളവർ ഞങ്ങളോട് മിണ്ടാതായി.എന്തോ നടക്കാൻ പോകുന്നു എന്നുള്ളത് എനിക്ക് അപ്പോൾ തന്നെ അറിയാമായിരുന്നു.FA കപ്പ് ജയിച്ചതിനുശേഷമാണ് അദ്ദേഹത്തെ പുറത്താക്കുന്നത്. കരഞ്ഞു കൊണ്ടാണ് അദ്ദേഹം അന്ന് വീട്ടിൽ വന്നത്.ആ സമയത്ത് ഞാനും അദ്ദേഹത്തോടൊപ്പം കരഞ്ഞു” ഇതാണ് വാൻ ഗാലിന്റെ ഭാര്യ പറഞ്ഞിട്ടുള്ളത്.
വാൻ ഗാലിനെ പുറത്താക്കിയത് ക്ലബ്ബിനകത്ത് തന്നെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തെ പുറത്താക്കിയതിനോട് വെയ്ൻ റൂണിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. ഏതായാലും കഴിഞ്ഞ വേൾഡ് കപ്പിൽ ഹോളണ്ടിനെ പരിശീലിപ്പിച്ചിരുന്നത് വാൻ ഗാലായിരുന്നു. അർജന്റീനയോട് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടുകൊണ്ടാണ് വാൻ ഗാൽ പുറത്തായത്.