അനാവശ്യ വിമർശനങ്ങൾ,വേഗം യുണൈറ്റഡിൽ നിന്നും രക്ഷപ്പെടൂ: ബ്രസീൽ താരങ്ങളോട് റിവാൾഡോ!
ഈ സീസണിൽ വളരെ മോശം പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒട്ടുമിക്ക യുണൈറ്റഡ് താരങ്ങൾക്കും വലിയ വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. വളരെ മോശം പ്രകടനമാണ് ഈ സീസണിൽ യുണൈറ്റഡിന്റെ ബ്രസീലിയൻ താരങ്ങളായ കാസമിറോയും ആന്റണിയും നടത്തിയിട്ടുള്ളത്. മുൻപ് റയൽ മാഡ്രിഡും അയാക്സിലും തകർപ്പൻ പ്രകടനം നടത്തിയവരാണ് കാസമിറോയും ആന്റണിയും. എന്നാൽ ആ മികവ് യുണൈറ്റഡിൽ തുടരാൻ അവർക്ക് കഴിഞ്ഞിട്ടില്ല.
ഈ രണ്ട് ബ്രസീലിയൻ താരങ്ങൾക്ക് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇതിഹാസമായ റിവാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും വേഗം രക്ഷപ്പെടാനാണ് ഇദ്ദേഹത്തിന്റെ ഉപദേശം. രണ്ടുപേർക്കും അനാവശ്യ വിമർശനങ്ങൾ ലഭിക്കുന്നുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു.താരങ്ങൾക്കല്ല പ്രശ്നം, മറിച്ച് യുണൈറ്റഡിനാണ് പ്രശ്നമെന്നും റിവാൾഡോ ആരോപിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔴💰Manchester United – Top 10 earners, per week:
— Manchester United Forever (@Utd_Forever7) May 17, 2024
▪︎ Casemiro – £350k – Saudi calls
▪︎ Varane – £340k – Leaving at the end of the season.
▪︎ Rashford – £300k – Question mark on his future.
▪︎ Martial – £250K – Leaving at the end of the season.
▪︎ Mount – £250k -… pic.twitter.com/WtqaFhZRXU
” ആന്റണി ഒരു മികച്ച താരമാണ്.അദ്ദേഹം ഇപ്പോഴും യുവതാരമാണ്. ഒരുപാട് സമയം അദ്ദേഹത്തിന്റെ മുന്നിലുണ്ട്.വളരെ മോശം സമയത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു ക്ലബ്ബിലാണ് അദ്ദേഹം ഉള്ളത്.എന്റെ അഭിപ്രായത്തിൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണം,ഇംഗ്ലണ്ട് തന്നെ വിടുന്നതാണ് നല്ലത്. മറ്റേതെങ്കിലും ലീഗിലേക്ക് ആന്റണി പോവണം.ലാലിഗയിൽ അദ്ദേഹം അനുയോജ്യനാകും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. തീർച്ചയായും മികച്ച രീതിയിൽ തിരിച്ചുവരാൻ അദ്ദേഹത്തിന് സാധിക്കും.കാസമിറോക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് അനാവശ്യ വിമർശനമാണ്.യുണൈറ്റഡ് ഇപ്പോൾ നടത്തുന്നത് ഏറ്റവും മോശം പ്രകടനമാണ്.അതുകൊണ്ടാണ് ഈ താരങ്ങളും ഇങ്ങനെയാവുന്നത്.കാസമിറോയും യുണൈറ്റഡ് വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകുന്നതാണ് അദ്ദേഹത്തിന് നല്ലത് “ഇതാണ് ബ്രസീലിയൻ ഇതിഹാസം പറഞ്ഞിട്ടുള്ളത്.
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കാസമിറോ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ ഏറെയാണ്. അദ്ദേഹം സൗദി അറേബ്യയിലേക്ക് പോകും എന്ന റൂമറുകളും സജീവമാണ്. അതേസമയം പരിശീലകൻ ടെൻ ഹാഗ് യുണൈറ്റഡിൽ തുടരുകയാണെങ്കിൽ ആന്റണിയും തുടർന്നേക്കും. വലിയ തുക നൽകി കൊണ്ടാണ് ആന്റണിയെ ടീമിലേക്ക് എത്തിച്ചത്.അതുകൊണ്ടുതന്നെ വിമർശനങ്ങളുടെ തോതും വളരെ ഉയർന്നതാണ്.