അദ്ദേഹമിപ്പോൾ റൊണാൾഡോയോ ഹെൻറിയോയാണ്,ആ ബോൾ ഏതെങ്കിലും സഹതാരം എടുത്തിരുന്നുവെങ്കിൽ ഹാലണ്ട് അവരുടെ മുഖത്തിടിച്ചേനെ : പെപ്!
കഴിഞ്ഞ കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ മത്സരത്തിൽ ലിവർപൂളിനെതിരെ തിളങ്ങാൻ സൂപ്പർ താരം ഹാലണ്ടിന് സാധിച്ചിരുന്നില്ല. ഇതോടെ താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.എന്നാൽ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ വിമർശകർക്ക് ഹാലണ്ട് മറുപടി നൽകി കഴിഞ്ഞു. രണ്ട് ഗോളുകളാണ് വെസ്റ്റ് ഹാമിനെതിരെ ഹാലണ്ട് നേടിയിട്ടുള്ളത്.
ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള രംഗത്ത് വന്നിട്ടുണ്ട്.അതായത് ഹാലണ്ട് നിലവിൽ ഹെൻറി,റൊണാൾഡോ,ഷിയറർ എന്നിവരെ പോലെയായി കഴിഞ്ഞു എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.ഹാലണ്ട് പെനാൽറ്റി എടുക്കാൻ പോയ രീതിയെയും പെപ് പ്രശംസിച്ചിട്ടുണ്ട്.പെനാൽറ്റി എടുക്കാൻ വേണ്ടിയുള്ള ബോൾ ഏതെങ്കിലും സിറ്റി താരം അപ്പോൾ എടുത്തിരുന്നെങ്കിൽ ഹാലണ്ട് അവരുടെ മുഖത്തിടിച്ചേനെ എന്നുള്ളത് തനിക്കുറപ്പായിരുന്നുവെന്നും പെപ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 8, 2022
“ഈ ആഴ്ച്ച തന്നെ ഹാലണ്ട് തനിക്ക് നേരിടേണ്ടിവന്ന വിമർശനങ്ങളെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. വളരെ ശാന്തനായി കൊണ്ട് പരിശീലനം നല്ല രൂപത്തിൽ അദ്ദേഹം നടത്തിയിരുന്നു.അദ്ദേഹം ബോൾ എടുത്ത രീതിയും പെനാൽറ്റി എടുത്ത രീതിയും എനിക്ക് ഇഷ്ടമായി.നേരെ വാ നേരെ പോ എന്ന രീതിയിലായിരുന്നു അത്. ഏതെങ്കിലും സഹതാരം പെനാൽറ്റിക്ക് വേണ്ടിയുള്ള ബോൾ എടുത്തിരുന്നെങ്കിൽ ഹാലണ്ട് അവരുടെ മുഖത്തടിച്ചേനെ എന്നുള്ള കാര്യം എനിക്കുറപ്പായിരുന്നു. ഒരാഴ്ച മുന്നേ അദ്ദേഹത്തിന് പ്രീമിയർ ലീഗിൽ അഡാപ്റ്റാവാൻ സാധിച്ചിരുന്നില്ല.എന്നാൽ ഇപ്പോൾ അദ്ദേഹം പ്രീമിയർ ലീഗിലെ ഇതിഹാസങ്ങളായ ഹെൻട്രി,ഷിയറർ,റൊണാൾഡോ എന്നിവർക്കൊപ്പമാണ് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
ഏതായാലും തനിക്ക് നേരെയുള്ള വിമർശനങ്ങൾക്ക് അറുതി വരുത്താൻ ഹാലണ്ടിന് സാധിച്ചിട്ടുണ്ട്.ഇനി ബേൺമൗത്തിനെയാണ് സിറ്റി നേരിടുക.