അദ്ദേഹത്തെ പറ്റി പറയാൻ വാക്കുകൾ ലഭിക്കുന്നില്ല, തിയാഗോ സിൽവയെ പ്രശംസിച്ച് ലംപാർഡ് !
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലംപാർഡിന്റെ ചെൽസി ഷെഫീൽഡ് യുണൈറ്റഡിനെ തകർത്തു വിട്ടത്. മത്സരത്തിൽ ചെൽസിയുടെ ബ്രസീലിയൻ പ്രതിരോധനിര താരം തിയാഗോ സിൽവ ഒരു ഗോൾ കണ്ടെത്തിയിരുന്നു. മത്സരത്തിന്റെ 77-ആം മിനിറ്റിലായിരുന്നു സിൽവയുടെ ഗോൾപിറന്നത്. സിയെച്ചിന്റെ അസിസ്റ്റിൽ നിന്നും ഒരു തകർപ്പൻ ഹെഡറിലൂടെയാണ് സിൽവ വലകുലുക്കിയത്. ഇപ്പോഴിതാ താരത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പരിശീലകൻ ലംപാർഡ്. അദ്ദേഹത്തെ പറ്റി എത്ര പറഞ്ഞിട്ടും മതിയാവുന്നില്ല എന്നാണ് ലംപാർഡ് പറഞ്ഞത്. ചെൽസിയിൽ വളരെ വലിയൊരു ഇമ്പാക്ട് ഉണ്ടാക്കിയ താരമാണ് അദ്ദേഹമെന്നും വളരെയധികം സമർത്ഥനായ താരമാണ് സിൽവയെന്നും ലംപാർഡ് കൂട്ടിച്ചേർത്തു.
"He has been brilliant, I can’t say enough about him." 😍
— Goal News (@GoalNews) November 8, 2020
” അദ്ദേഹം ഇവിടെ എത്താൻ കാരണം തന്നെ എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം എന്നുള്ളത് കൊണ്ടാണ്. ഇവിടെ എത്തുന്നതിന്റെ ആഴ്ചകൾക്ക് മുമ്പാണ് അദ്ദേഹം ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ചത്. ആവിശ്യമായ പ്രീ സീസണോ മറ്റു ഒരുക്കങ്ങളോ ലഭിക്കാതിരുന്നിട്ട് കൂടി അദ്ദേഹത്തിന്റെ പ്രകടനം വളരെ ഉയർന്നതായിരുന്നു. ഞാൻ അദ്ദേഹവുമായി ഒരുപാട് സംസാരിക്കാറുണ്ട്. അദ്ദേഹം സമർത്ഥനായ താരമാണ്. എനിക്ക് അദ്ദേഹത്തെ കുറിച്ച് പറയാൻ വാക്കുകൾ ലഭിക്കുന്നില്ല. അദ്ദേഹം ഇന്നൊരു ഗോളും കണ്ടെത്തി. അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞങ്ങൾ അദ്ദേഹത്തിന് സാധ്യമായതെല്ലാം നൽകും. അദ്ദേഹം പൂർണ്ണസജ്ജനാണ്. ടീമിനെ ഏതു വിധേനയും സഹായിക്കാൻ ഒരുക്കവുമാണ്. വളരെയധികം ഇമ്പാക്ട് ആണ് അദ്ദേഹം ടീമിൽ ഉണ്ടായിട്ടുള്ളത്. അത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ലംപാർഡ് പറഞ്ഞു.
This is an incredible picture.
— ExpectedChelsea (@ExpectedChelsea) November 7, 2020
Thiago Silva – A titan among men. pic.twitter.com/vNTLL2GrK3