അദ്ദേഹത്തിൽ എനിക്കാകെ ഇഷ്ടപ്പെടാത്തത് ക്രിസ്റ്റ്യാനോയുടെ സെലിബ്രേഷനാണ്:ഗർനാച്ചോയെ കുറിച്ച് ഡി മരിയ!
ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളായ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കുമൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള യുവ സൂപ്പർതാരമാണ് അലജാൻഡ്രോ ഗർനാച്ചോ.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു കടുത്ത ആരാധകനാണ് ഗർനാച്ചോ. എന്നാൽ ലയണൽ മെസ്സിയെയും അദ്ദേഹം വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. പക്ഷേ ഇക്കാര്യത്തിൽ പലപ്പോഴും അദ്ദേഹത്തിന് ക്ലാരിറ്റി വരുത്തേണ്ട ഒരു അവസ്ഥയാണ് വരാറുള്ളത്. ഏതായാലും അർജന്റീനയും മാഞ്ചസ്റ്റർ യുണൈറ്റഡും തങ്ങളുടെ ഭാവി കരുത്തായി കൊണ്ടാണ് ഗർനാച്ചോയെ പരിഗണിക്കുന്നത്.
ഗർനാച്ചോയെ കുറിച്ച് നിരവധി കാര്യങ്ങൾ ഇപ്പോൾ അർജന്റൈൻ സഹതാരമായ എയ്ഞ്ചൽ ഡി മരിയ സംസാരിച്ചിട്ടുണ്ട്. കൂട്ടത്തിൽ ഒരു തമാശയും അദ്ദേഹം പങ്കുവെച്ചു. അതായത് ഗർനാച്ചോയിൽ തനിക്ക് ആകെ ഇഷ്ടപ്പെടാത്തത്, അതല്ലെങ്കിൽ താൻ അനുകരിക്കാൻ ഇഷ്ടപ്പെടാത്തത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രേഷൻ മാത്രമാണ് എന്നാണ് ഡി മരിയ തമാശ രൂപേണ പറഞ്ഞിട്ടുള്ളത്.ക്രിസ്റ്റ്യാനോക്കൊപ്പം കളിച്ചിട്ടുള്ള താരം കൂടിയാണ് ഡീ മരിയ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
👥 Ángel Di María chooses his ‘ideal’ XI of all the players he played with. pic.twitter.com/e5yYIb7rat
— Madrid Xtra (@MadridXtra) January 31, 2024
” ഒരുപാട് ഭാവിയുള്ള താരമാണ് ഗർനാച്ചോ.പക്ഷേ അതെല്ലാം ആശ്രയിച്ചിരിക്കുന്നത് അദ്ദേഹത്തെ മാത്രമാണ്. എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് അദ്ദേഹത്തിന് അറിയാം.എക്സ്പീരിയൻസിനൊപ്പം കാര്യങ്ങൾ സ്വന്തമാക്കാൻ നമുക്ക് കഴിയും. വളരെയധികം വേഗതയുള്ള,സ്ക്കില്ലുകൾ ഉള്ള ഒരു താരമാണ് ഗർനാച്ചോ. ഇപ്പോൾ അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തോടൊപ്പവും മറ്റു ലോക ചാമ്പ്യന്മാരോടൊപ്പവുമാണ് ഉള്ളത്. എനിക്ക് അദ്ദേഹത്തിൽ ആകെ ഇഷ്ടപ്പെടാത്ത ഒരു കാര്യം, അതല്ലെങ്കിൽ ഞാൻ ചെയ്യാത്ത ഒരു കാര്യം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രേഷൻ മാത്രമായിരിക്കും. മാത്രമല്ല അദ്ദേഹത്തിന്റെ സ്പാനിഷ് ആക്സന്റിന്റെ പേരിൽ ഡി പോൾ എപ്പോഴും അദ്ദേഹത്തെ കളിയാക്കാറുണ്ട് ” ഇതൊക്കെയാണ് ഗർനാച്ചോയെ കുറിച്ച് ഡി മരിയ പറഞ്ഞിട്ടുള്ളത്.
അർജന്റീന ദേശീയ ടീമിനോടൊപ്പം ഉള്ള യാത്ര ഡി മരിയ ഇപ്പോൾ അവസാനിപ്പിക്കുകയാണ്. അടുത്ത കോപ്പ അമേരിക്ക തന്റെ കരിയറിലെ അവസാനത്തെ അർജന്റീനക്കൊപ്പമുള്ള മത്സരമായിരിക്കും എന്നത് ഡി മരിയ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒളിമ്പിക്സിൽ അർജന്റീനക്ക് വേണ്ടി കളിക്കാൻ ക്ഷണമുണ്ടായിരുന്നുവെങ്കിലും അത് അദ്ദേഹം നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്.