അത് തികച്ചും അസംബന്ധം,എന്തിനാണ് ക്രിസ്റ്റ്യാനോയെ കാത്തു നിൽക്കുന്നത് : ടെൻ ഹാഗിനോട് ജോർദാൻ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി ഇപ്പോഴും ഒരു അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.താരത്തിന് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുണൈറ്റഡ് വിട്ടുപോകാൻ താല്പര്യമുണ്ട്.എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിന് സമ്മതം മൂളിയിട്ടില്ല.റൊണാൾഡോയെ വിൽക്കാനുള്ളതല്ല എന്നായിരുന്നു യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് പറഞ്ഞത്. അദ്ദേഹം ടീമിനൊപ്പം ചേരാത്തത് വ്യക്തിപരമായ ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണെന്നും ടെൻ ഹാഗ് കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ ടോക്ക് സ്പോർട്ടിന്റെ പ്രമുഖ ഫുട്ബോൾ നിരീക്ഷകനായ സിമോൺ ജോർദാൻ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് വ്യക്തിപരമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് റൊണാൾഡോ യുണൈറ്റഡിനോടൊപ്പം ജോയിൻ ചെയ്യാത്തത് എന്നുള്ളത് തികച്ചും അസംബന്ധമായ കാര്യമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റൊണാൾഡോ യുണൈറ്റഡിന് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നില്ല എന്നുള്ളത് പൂർണ്ണമായും വ്യക്തമായി കഴിഞ്ഞുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ജോർദാന്റെ വാക്കുകൾ ടോക്ക് സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് പോവണമെന്ന് അദ്ദേഹത്തിന്റെ പ്രതിനിധികൾ ക്ലബ്ബിനോട് അറിയിച്ചിട്ടുണ്ട്.റൊണാൾഡോയെ നില നിർത്തണമെന്ന ടെൻ ഹാഗിന്റെ ആഗ്രഹത്തിന് റൊണാൾഡോയുടെ ക്ലബ് വിട്ട് പോവണമെന്ന ആഗ്രഹത്തെ മറികടക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല.റൊണാൾഡോ വരുന്നതും കാത്ത് നിൽക്കുകയാണ് ടെൻ ഹാഗ് എന്നുള്ളത് എനിക്ക് തോന്നുന്നില്ല.റൊണാൾഡോയെ കാത്തു നിൽക്കേണ്ട ഒരു കാര്യവുമില്ല. വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാണ് റൊണാൾഡോ ടീമിനൊപ്പം ചേരാത്തത് എന്നുള്ളത് തികച്ചും അസംബന്ധമായ ഒരു കാര്യമാണ്.റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഇനി കളിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പോകാൻ അനുവദിക്കുകയാണ് ടെൻ ഹാഗ് ചെയ്യേണ്ടത് ” ഇതാണ് ജോർദാൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ റൊണാൾഡോയെ സ്വന്തമാക്കാൻ ചെൽസിക്ക് താല്പര്യമുണ്ട്.പക്ഷേ ഏതു രൂപത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുക എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *