അതെന്നെ അത്ഭുതപ്പെടുത്തി, ക്രിസ്റ്റ്യാനോ യുണൈറ്റഡിൽ തിരിച്ചെത്തിയതിൽ താൻ ഹാപ്പിയല്ലെന്ന് ക്ലോപ്!

പ്രീമിയർ ലീഗിലേക്കുള്ള തന്റെ തിരിച്ചു വരവ് ഗംഭീരമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്‌ സാധിച്ചിരുന്നു. ഇരട്ട ഗോളുകൾ നേടിക്കൊണ്ടാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കിയത്.എന്നാൽ റൊണാൾഡോ തിരിച്ചെത്തിയതിൽ താൻ ഹാപ്പിയല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ്.ക്രിസ്റ്റ്യാനോ ഒരു മികച്ച താരമാണെന്നും അദ്ദേഹം യുവന്റസ് വിടാൻ തീരുമാനിച്ചത് തന്നെ അത്ഭുതപ്പെടുത്തി കളഞ്ഞുവെന്നും ക്ലോപ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതിൽ ഞാൻ ഹാപ്പിയാണെന്ന് പറയാൻ കഴിയില്ല. നിർഭാഗ്യവശാൽ അദ്ദേഹം ഒരു മികച്ച താരമാണ്.ക്രിസ്റ്റ്യാനോക്ക്‌ യുവന്റസ് വിടാൻ താല്പര്യമുണ്ട് എന്നറിഞ്ഞപ്പോൾ ശരിക്കും ഞാൻ അത്ഭുതപ്പെട്ടു പോയി. എനിക്കതേ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല.ഞാൻ യുവന്റസിന്റെ സർക്കിളിൽ പെട്ട വ്യക്തിയുമൊന്നുമല്ല. പക്ഷേ അവിടുത്തെ കാര്യങ്ങൾ ആളുകൾ പറയുമ്പോൾ എനിക്ക് അത്ഭുതം തോന്നിയിരുന്നു.ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവുന്നു എന്ന് കേട്ടപ്പോൾ,അത് യുണൈറ്റഡിന് ഒരു തമാശയായിരിക്കുമെന്ന് ഞാൻ കരുതിയിരുന്നു.എന്നാൽ യുണൈറ്റഡ് അതിലേക്ക് പ്രവേശിക്കുകയും താരത്തെ സ്വന്തമാക്കുകയും ചെയ്തു.തീർച്ചയായും ഇതെല്ലാം നല്ല കാര്യമാണ്. ഇതൊരു സ്വതന്ത്രലോകമാണ്.അവർക്ക് എന്താണോ ചെയ്യാൻ ആഗ്രഹമുള്ളത് അത് ചെയ്യാൻ സാധിക്കും ” ഇതാണ് ക്ലോപ് പറഞ്ഞത്.

നിലവിൽ ലീഗിൽ യുണൈറ്റഡിനും ലിവർപൂളിനും ഒരേ പോയിന്റാണ്.ചാമ്പ്യൻസ് ലീഗിൽ യങ് ബോയ്സിനെയാണ് ഇനി യുണൈറ്റഡ് നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *