അതിന് CR7നാണ് ഉത്തമോദാഹരണം: വിശദീകരിച്ച് സാക്ക!

ആഴ്സണലിന് വേണ്ടി ഇപ്പോൾ തകർപ്പൻ പ്രകടനമാണ് ഇംഗ്ലീഷ് സൂപ്പർ താരമായ ബുകയോ സാക്ക നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ താരം ഗോൾ നേടിയിരുന്നു. ക്ലബ്ബിന് വേണ്ടി ഇരുന്നൂറിൽപരം മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 50 പരം ഗോളുകളും നേടിയിട്ടുണ്ട്.ഇംഗ്ലണ്ടിന്റെ ദേശീയ ടീമിന് വേണ്ടി 32 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

സാക്ക പരിശീലകൻ ആർട്ടെറ്റയെ കുറിച്ചും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ചും ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഒരു സീസണിൽ അറുപതോ എഴുപതോ മത്സരങ്ങൾ കളിക്കാനുള്ള കപ്പാസിറ്റി ഉണ്ടാക്കിയെടുക്കണമെന്ന് ആർട്ടെറ്റ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് സാക്ക പറഞ്ഞിട്ടുള്ളത്. അക്കാര്യത്തിൽ താൻ മാതൃകയാക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആണെന്നും സാക്ക കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“എലൈറ്റായിട്ടുള്ള താരങ്ങളാണ് ഒരു സീസണിൽ കൂടുതൽ മത്സരങ്ങൾ കളിക്കുകയെന്ന് പരിശീലകൻ എന്നോട് പറഞ്ഞു. എനിക്ക് ആ ലെവലിൽ എത്തണമെങ്കിൽ എന്നോട് തയ്യാറാവാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതിന് ഉത്തമ ഉദാഹരണം.അദ്ദേഹം ഒരു ഗോൾ സ്കോറിംഗ് മെഷീനായി മാറുകയായിരുന്നു. ഒരുപാട് യുവ താരങ്ങൾക്ക് പ്രചോദനമാകാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.പലരും അദ്ദേഹത്തിന്റെ പാതയാണ് പിൻപറ്റുന്നത്.അദ്ദേഹത്തെ മാതൃകയാക്കുന്നതിനോടൊപ്പം തന്നെ എനിക്ക് സ്വന്തമായിട്ട് ഒന്ന് നേടിയെടുക്കുകയും വേണം. എന്റെ ക്ലബ്ബിനെ സഹായിക്കുകയും വേണം “ഇതാണ് സാക്ക പറഞ്ഞിട്ടുള്ളത്.

39 വയസ്സുള്ള റൊണാൾഡോ ഇപ്പോഴും ഭൂരിഭാഗം മത്സരങ്ങളും മുഴുവൻ സമയവും കളിക്കുന്നുണ്ട്.മാത്രമല്ല മികച്ച പ്രകടനം നടത്താനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.സൗദി അറേബ്യൻ ലീഗിൽ 26 മത്സരങ്ങൾ കളിച്ച റൊണാൾഡോ 29 ഗോളുകളും 10 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *