അടിയും തിരിച്ചടിയും, ആൻഫീൽഡിൽ ആവേശസമനില!
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടത്തിൽ ആവേശസമനില.2-2 എന്ന സ്കോറിനാണ് ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞത്.ലിവർപൂളിന് വേണ്ടി സലാ, മാനെ എന്നിവർ ഗോൾ നേടിയപ്പോൾ സിറ്റിക്ക് വേണ്ടി ഫോഡൻ, ഡി ബ്രൂയിന എന്നിവരാണ് ഗോളുകൾ നേടിയത്.ഇതോടെ ലിവർപൂൾ പോയിന്റ് ടേബിളിൽ രണ്ടാമതും സിറ്റി മൂന്നാമതുമാണ്.ഓരോ പോയിന്റുകൾ മാത്രമാണ് ഇവർക്കിടയിലുള്ള അന്തരം.
𝑾𝑶𝑹𝑳𝑫 𝑪𝑳𝑨𝑺𝑺 from Mo Salah 💥
— B/R Football (@brfootball) October 3, 2021
(via @LFC) pic.twitter.com/rpRAQdiqyo
മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിത സമനിലയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു.59-ആം മിനുട്ടിൽ സലായുടെ അസിസ്റ്റിൽ നിന്ന് മാനെ ഗോൾ കണ്ടെത്തി. പക്ഷേ ഈ ലീഡിന് അധികം ആയുസുണ്ടായിരുന്നില്ല.ജീസസിന്റെ അസിസ്റ്റിൽ നിന്നും ഫോഡൻ തിരിച്ചടിച്ചു. പക്ഷേ ഉടനടി തന്നെ ലിവർപൂൾ വീണ്ടും ലീഡ് നേടി.ഒരു മനോഹരമായ മുന്നേറ്റത്തിലൂടെ സലാ ഗോൾ നേടുകയായിരുന്നു.പക്ഷേ അഞ്ച് മിനിറ്റിനകം സിറ്റി സമനില നേടി.കെവിൻ ഡി ബ്രൂയിനയാണ് ഒരു തകർപ്പൻ ഷോട്ടിലൂടെ ഗോൾ നേടിയത്. ഇതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.