അങ്ങനെ സംഭവിച്ചാൽ ഈ സീസണിൽ തന്നെ ഞാൻ വിരമിക്കും:പെപ്
മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ സീസണിൽ ട്രിബിൾ കിരീടനേട്ടം സ്വന്തമാക്കിയിരുന്നു.ചാമ്പ്യൻസ് ലീഗ്,പ്രീമിയർ ലീഗ്,FA കപ്പ് എന്നീ കിരീടങ്ങളായിരുന്നു സിറ്റി നേടിയിരുന്നത്.എന്നാൽ ഈ സീസണിൽ സിറ്റിക്ക് ഒരല്പം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്.നിലവിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ല അവരെ പരാജയപ്പെടുത്തിയിരുന്നു.
ഏതായാലും കഴിഞ്ഞ സീസണിലേതുപോലെ ഇത്തവണയും ട്രെബിൾ കിരീടം നേടാൻ താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് പെപ്പിനോട് ചോദിച്ചിരുന്നു.ഇല്ല എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ഇത്തവണയും ആ മൂന്ന് കിരീടങ്ങൾ നേടിയാൽ താൻ കോച്ചിംഗ് കരിയറിൽ നിന്ന് വിരമിക്കുമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. തമാശ രൂപേണയാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.
We've just witnessed an Unai Emery masterclass and these stats prove it. 🫡
— Squawka (@Squawka) December 6, 2023
Pep Guardiola has managed 535 league games in Europe's big-five divisions, this was:
◉ The most shots his side have faced the first half of any of those 535 matches (13)
◉ The joint-most shots his… pic.twitter.com/dXko211PxW
“ഞാൻ അവരോട് വീണ്ടും മൂന്ന് കിരീടങ്ങൾ നേടാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഇതൊരു മിസ്റ്റേക്കാണ്. ഞങ്ങൾ വീണ്ടും ട്രിബിൾ നേടിയാൽ ഞാൻ ഈ സീസണിൽ തന്നെ വിരമിക്കൽ പ്രഖ്യാപിക്കും.അത്രയേ ഉള്ളൂ.അത് വീണ്ടും നേടുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.കാരണം അത്രയും മികച്ച ടീമുകളാണ് ഇംഗ്ലണ്ടിൽ ഉള്ളത്. ഈ സീസൺ ഇപ്പോൾ ആരംഭിച്ചിട്ടേ ഉള്ളൂ. ഇപ്പോഴേ കിരീടങ്ങളെ കുറിച്ച് ചിന്തിച്ചാൽ അത് വലിയൊരു തെറ്റാണ്. ഒരുപാട് ദൂരം ഇനിയും പോകാനുണ്ട് ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അവസാനമായി കളിച്ച 5 മത്സരങ്ങളിൽ കേവലം ഒരു മത്സരത്തിൽ മാത്രമാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിട്ടുള്ളത്.ചെൽസി,ലിവർപൂൾ,ടോട്ടൻഹാം എന്നിവരോട് മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങുകയായിരുന്നു.ആർബി ലീപ്സിഗിനോട് രണ്ടു ഗോളുകൾക്ക് പുറകിൽ നിന്ന് ശേഷം മൂന്നു ഗോളുകൾ തിരിച്ചടിച്ചു കൊണ്ടാണ് വിജയിച്ചത്. ഒടുവിൽ ആസ്റ്റൻ വില്ലയോട് പരാജയപ്പെട്ടു എന്നത് മാത്രമല്ല വളരെ മോശം പ്രകടനമായിരുന്നു മത്സരത്തിൽ നടത്തിയിരുന്നത്.