അഗ്വേറോ ബാഴ്‌സയിൽ, മറ്റൊരു സിറ്റി താരം കൂടി ബാഴ്‌സയിലെത്തി!
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്‌ട്രൈക്കർ സെർജിയോ അഗ്വേറോ ബാഴ്സലോണയിൽ എത്തി. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോർട്ടോയിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം താരം നേരെ ബാഴ്സലോണയിലേക്ക് പറക്കുകയായിരുന്നു. താരം ഇന്ന് തന്നെ എഫ്സി ബാഴ്സലോണയുടെ ആസ്ഥാനത്തെത്തി മെഡിക്കൽ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ.ജൂൺ മുപ്പതോട് കൂടി സിറ്റിയുമായുള്ള കരാർ അവസാനിച്ച് അഗ്വേറോ ഫ്രീ ഏജന്റ് ആയിരുന്നു. താരം മെഡിക്കൽ പൂർത്തിയാക്കിയാലും അനൗൺസ്മെന്റ് ഉടനെ ഉണ്ടാവില്ല എന്നാണ് അറിയാൻ കഴിയുന്നത്. താരം അർജന്റീനക്ക് വേണ്ടിയുള്ള മത്സരങ്ങൾ പൂർത്തിയാക്കിയതിന് ശേഷമായിരിക്കാം ഒരുപക്ഷെ ബാഴ്സ അനൗൺസ് ചെയ്യുക.
Aguero and Eric Garcia are expected in Barcelona in the coming days 🔜✍https://t.co/JI5N09iKHR pic.twitter.com/kJB8JFhSOS
— MARCA in English (@MARCAinENGLISH) May 30, 2021
അതേസമയം മറ്റൊരു മാഞ്ചസ്റ്റർ സിറ്റി താരമായ എറിക് ഗാർഷ്യ ബാഴ്‌സയിലേക്ക് തന്നെയെന്ന് ഉറപ്പായി. താരമായിരിക്കും ഒരുപക്ഷെ ലാപോർട്ടയുടെ ആദ്യ സൈനിങ്. ഇന്ന് തന്നെ താരത്തെ സൈൻ ചെയ്ത് അനൗൺസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പ്രതിപാദിക്കുന്നത്. ഫ്രീ ഏജന്റ് ആയിക്കൊണ്ട് തന്നെയാണ് എറിക് ഗാർഷ്യയും ബാഴ്സയിൽ എത്തുക. ഇന്ന് അനൗൺസ് ചെയ്തു കഴിഞ്ഞാൽ നാളെയോ മറ്റന്നാളെയോ ആയി താരത്തെ ക്യാമ്പ് നൗവിൽ പ്രെസന്റ് ചെയ്യുമെന്നും മാർക്ക പറയുന്നുണ്ട്. ഏതായാലും അഗ്വേറോ, എറിക് ഗാർഷ്യ, മെംഫിസ് ഡീപേ, വൈനാൾഡം എന്നീ ഫ്രീ ഏജന്റുമാർ ടീമിലേക്ക് എത്തുമെന്ന് ഉറപ്പായി കൊണ്ടിരിക്കുകയാണ്.
🚨 ÚLTIMO MOMENTO 🚨
— TNT Sports Argentina (@TNTSportsAR) May 29, 2021
El hermano del Kun Agüero publicó un duro mensaje contra Pep Guardiola luego de la derrota de Manchester City ⚠
¿Tiene razón? https://t.co/rWBED6nHqj