അഗ്വേറോക്ക് പകരക്കാരില്ല, കരച്ചിലടക്കാനാവാതെ പെപ് പറഞ്ഞതിങ്ങനെ!

ഇന്നലെ നടന്ന തന്റെ അവസാനപ്രീമിയർ ലീഗ് മത്സരത്തിൽ മാന്ത്രികപ്രകടനമാണ് അഗ്വേറോ നടത്തിയത്. പകരക്കാരനായി വന്ന് കൊണ്ട് ഇരട്ടഗോളുകൾ നേടിക്കൊണ്ടാണ് അഗ്വേറോ തന്റെ അവസാനമത്സരം അവിസ്മരണീയമാക്കിയത്. താരത്തിന് വലിയ തോതിലുള്ള ആദരമർപ്പിക്കലാണ് ക്ലബ്ബിന്റെ ഭാഗത്തു നിന്നും ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. മത്സരശേഷം കണ്ണീരോടെയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള അഗ്വേറോയെ കുറിച്ച് സംസാരിച്ചത്. അഗ്വേറോ നല്ലൊരു വ്യക്തിയാണെന്നും അദ്ദേഹത്തിന് പകരക്കാരില്ലെന്നുമാണ് പെപ് മത്സരശേഷം പറഞ്ഞത്. പലപ്പോഴും അദ്ദേഹം കരച്ചിലടക്കാൻ പാടുപെടുകയും ചെയ്തു.

” അദ്ദേഹത്തെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു.ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹം ഒരു പ്രത്യേകത നിറഞ്ഞ വ്യക്തിയാണ്.നല്ലൊരു വ്യക്തിയാണ്. അദ്ദേഹം ഒരുപാട് തവണ എന്നെ സഹായിച്ചിട്ടുണ്ട്.ഞങ്ങൾക്കൊരിക്കലും അദ്ദേഹത്തിന് പകരക്കാരെ കണ്ടെത്താൻ കഴിയില്ല.ഈ ക്ലബ്ബിനെ വളരാൻ തന്നെ സഹായിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. കേവലം 20 മിനുട്ടുകൾ മാത്രം മതിയായിരുന്നു അദ്ദേഹത്തിന് തന്റെ ക്വാളിറ്റി തെളിയിക്കാൻ.ഞാൻ അദ്ദേഹത്തെ കുറിച്ച് കൂടുതൽ ഒന്നും പറയേണ്ട ആവിശ്യമില്ല. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം അത്‌ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. വളരെ വിനയമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. തീർച്ചയായും ക്ലബ്ബിനെ ഈ നിലയിലേക്ക് എത്തിക്കാൻ സഹായിച്ചവരുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം ” പെപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *