അഗ്വേറൊ ഉടൻ തന്നെ ബാഴ്‌സയുമായി കരാറിൽ ഒപ്പ്‌ വെക്കും : അർജന്റൈൻ മാധ്യമം!

ഈ സീസണോട് കൂടി മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് ഇതിഹാസതാരം സെർജിയോ അഗ്വേറൊ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. പത്ത് വർഷത്തെ തന്റെ കരിയർ സ്വപ്നസമാനമായ രീതിയിൽ അവസാനിപ്പിക്കാനുള്ള ഒരു അവസരമാണ് അഗ്വേറൊക്ക് കൈവന്നിരിക്കുന്നത്. പ്രീമിയർ ലീഗും കരബാവോ കപ്പും നേടിയ സിറ്റി ചാമ്പ്യൻസ് ലീഗിന്റെ തൊട്ടരികിലാണ്. ഏതായാലും താരം മാഞ്ചസ്റ്റർ സിറ്റി വിട്ട് എങ്ങോട്ട് എന്നുള്ളതിനുള്ള ഉത്തരം വരും ദിവസങ്ങളിൽ തന്നെ ലഭിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് അർജന്റൈൻ മാധ്യമമായ ടിവൈസി സ്പോർട്സ്.അഗ്വേറൊ ഉടൻ തന്നെ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയുമായി കരാറിൽ ഒപ്പ്‌ വെക്കുമെന്നാണ് ഇവർ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ബാഴ്‌സയും താരവും തമ്മിൽ ചർച്ചകൾ നടത്തിയെന്നും നിബന്ധനകൾ എല്ലാം തന്നെ ഇരുവരും അംഗീകരിച്ചതായും ഇവർ ചൂണ്ടികാണിക്കുന്നുണ്ട്.

താരത്തിന്റെ കരാർ ജൂൺ മുപ്പതിന് അവസാനിക്കും. തുടർന്ന് താരം ഫ്രീ ഏജന്റ് ആവും. അതിനാൽ താരത്തെ എത്തിക്കാൻ സിറ്റിക്ക് ബാഴ്സ പണം നൽകേണ്ട ആവിശ്യമില്ല. മാത്രമല്ല ബാഴ്‌സയിലേക്ക് എത്താൻ വേണ്ടി താരം സാലറി കുറക്കാൻ തയ്യാറായതായും ഇവർ പ്രതിപാദിക്കുന്നുണ്ട്.രണ്ട് വർഷത്തെ കരാറിൽ ആയിരിക്കും താരം ഒപ്പ് വെക്കുക. ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം ബാഴ്സ ഇക്കാര്യം പ്രഖ്യാപിച്ചേക്കും. ലയണൽ മെസ്സിക്കൊപ്പം ക്ലബ്ബിൽ കളിക്കണമെന്ന ആഗ്രഹവും താരത്തെ ബാഴ്‌സയിലെത്താൻ പ്രചോദിപ്പിക്കുന്നുണ്ട്.ബാഴ്‌സയാവട്ടെ സുവാരസിന്റെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. താരം ബാഴ്‌സയിൽ എത്തുമെന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

സിറ്റിക്കൊപ്പം അഗ്വേറൊ നേടിയ കിരീടങ്ങൾ താഴെ നൽകുന്നു..

Premier League 2011-12
Community Shield 2012
League Cup 2013-14
2013-14 Premier League
League Cup 2015-16
League Cup 2017-18
Premier League 2017-18
Community Shield 2018
League Cup 2018-19
Premier League 2018-19
FA Cup 2018-19
Community Shield 2019
League Cup 2019-20
League Cup 2020-21
Premier League 2020-21

Leave a Reply

Your email address will not be published. Required fields are marked *