ഹാമിഷ് റോഡ്രിഗസ് റയൽ വിടുന്നു, ഇനി പ്രിയപ്പെട്ട ആശാന്റെ ക്ലബ്ബിലേക്ക് !
റയൽ മാഡ്രിഡിന്റെ കൊളംബിയൻ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് ഒടുവിൽ റയൽ മാഡ്രിഡ് വിടുന്നു. യൂറോപ്പിലെ പ്രമുഖമാധ്യമങ്ങൾ എല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രീമിയർ ലീഗ് ക്ലബായ എവെർട്ടൺ ആണ് ഇനി റോഡ്രിഗസിന്റെ പുതിയ കളിസ്ഥലം. ഈ ആഴ്ച്ച തന്നെ ഔദ്യോഗികസ്ഥിരീകരണം ഉണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്. താരം മെഡിക്കലിനായി എവെർട്ടണിലേക്ക് ഉടനെ തിരിക്കുമെന്നും അത് കഴിഞ്ഞാലുടൻ ഇരുക്ലബുകളും ഔദ്യോഗികസ്ഥിരീകരണം നടത്തുമെന്നാണ് മാർക്ക അറിയിക്കുന്നത്. 25-30 മില്യൺ യുറോക്കിടയിലുള്ള ഒരു തുകയായിരിക്കും എവെർട്ടൺ റോഡ്രിഗസിന് വേണ്ടി ചിലഴിച്ചേക്കുക. മുമ്പ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറും എന്ന വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് യുണൈറ്റഡ് ഇതിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് എവെർട്ടൺ രംഗത്ത് വന്നത്
James is on the verge of a @realmadriden exit 👋
— MARCA in English (@MARCAinENGLISH) August 29, 2020
He's reportedly set to undergo a medical at @Everton
🔜🔵https://t.co/hSQ4aoT97H pic.twitter.com/NVZuSQod18
കൊളംബിയൻ മധ്യനിരതാരമായ റോഡ്രിഗസ് 2014-ലെ വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷമാണ് മൊണോക്കോയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തുന്നത്. അന്ന് റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിയാണ് താരത്തെ ക്ലബിൽ എത്തിച്ചത്. എന്നാൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ താരത്തിനായില്ല. തുടർന്ന് ബയേണിലേക്ക് ചേക്കേറിയിരുന്ന പരിശീലകൻ കാർലോ ആഞ്ചലോട്ടി റോഡ്രിഗസിനെ അങ്ങോട്ട് വിളിക്കുകയായിരുന്നു. 2017 -ൽ ലോണിൽ ആയിരുന്നു റോഡ്രിഗസ് ബയേണിലേക്ക് പോയത്. പിന്നീട് 2019-ൽ തിരിച്ചെത്തി. എന്നാൽ താരത്തിന് സിദാന് കീഴിൽ അവസരം ലഭിക്കാതിരിക്കുകയായിരുന്നു. ഇതോടെ പഴയ ആശാൻ റോഡ്രിഗസിനെ വീണ്ടും തിരിച്ചു വിളിക്കുകയായിരുന്നു. നിലവിലെ എവെർട്ടണിന്റെ പരിശീലകനാണ് ആഞ്ചലോട്ടി.
Allan to Everton, here we go! Total agreement reached with Napoli for €25M + add ons. Medicals scheduled and personal terms agreed. Talks on for James Rodriguez. 🔵 @SkySport #EFC #Everton
— Fabrizio Romano (@FabrizioRomano) August 29, 2020