ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആലിസൺ തന്നെയാണെന്ന് ബ്രസീലിയൻ ഇതിഹാസം !

ലോകത്തിലെ നമ്പർ വൺ ഗോൾകീപ്പർ ആലിസൺ ബക്കർ തന്നെയാണെന്ന് മുൻ ബ്രസീലിയൻ ഇതിഹാസതാരം ടഫറേൽ.പുതുതായി ഫിഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ലോകത്തിലെ മികച്ച കീപ്പറെ കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ തവണ ആലിസണിന് ലഭിച്ച ഫിഫയുടെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം താരം അർഹിച്ചതാണെന്നും വലിയ മത്സരങ്ങളിൽ തിളങ്ങാൻ കഴിവുള്ള താരമാണ് ആലിസണെന്നും അദ്ദേഹം അറിയിച്ചു. മുൻ ബ്രസീലിയൻ ഗോൾകീപ്പർ കൂടിയാണ് ടഫറേൽ. 1994-ൽ ബ്രസീൽ വേൾഡ് കപ്പ് നേടുമ്പോൾ ടഫറേൽ ആയിരുന്നു വലകാത്തിരുന്നത്. ആലിസണെ കൂടാതെ എഡേഴ്‌സൺ, ടെർ സ്റ്റീഗൻ, കോർട്ടുവ, ന്യൂയർ, ഒബ്ലാക് എന്നിവരെയും അദ്ദേഹം പരാമർശിച്ചു.

” ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആലിസൺ തന്നെയാണ്. ഫിഫ കഴിഞ്ഞ തവണ അദ്ദേഹത്തിന് മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം നൽകിയിരുന്നു. അത്‌ അദ്ദേഹം അർഹിച്ചത് തന്നെയാണ്. അദ്ദേഹത്തിന്റെ കഴിവുകൾ അതുല്യമാണ്. വലിയ മത്സരങ്ങളിൽ തിളങ്ങാൻ കഴിവുള്ള താരമാണ്. നല്ല രീതിയിലാണ് ഈ അടുത്ത കാലത്ത് അദ്ദേഹം കളിക്കുന്നത്. കൂടാതെ ടീമിന് നല്ല റിസൾട്ട്‌ നേടികൊടുക്കുന്നതിൽ അദ്ദേഹം വലിയൊരു മുതൽക്കൂട്ടാണ്. ഇത് അദ്ദേഹത്തിന്റെ സമയമാണ്. ആലിസണ് ശേഷം ഒരുപാട് മികച്ച ഗോൾകീപ്പർമാരുണ്ട്. എഡേഴ്‌സൺ, കോർട്ടുവ, ടെർ സ്റ്റീഗൻ, ഒബ്ലാക് എന്നിവരെല്ലാം മികച്ചവരാണ് ” ടഫറേൽ പറഞ്ഞു. ലിവർപൂളിൽ എത്തിയ ശേഷം ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് എന്നിവ നേടാൻ ആലിസണിനു കഴിഞ്ഞിരുന്നു. കൂടാതെ പ്രീമിയർ ലീഗിലെ ഗോൾഡൻ ഗ്ലോവും താരം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *