റാൾഫിന് സമയം ആവിശ്യമാണ് : തുറന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ!

സോൾഷെയറെ പുറത്താക്കിയതിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പുതിയ പരിശീലകനായി കൊണ്ട് റാൾഫ് റാഗ്നിക്കിനെ നിയോഗിച്ചത്. റാൾഫിന് കീഴിൽ മോശമല്ലാത്ത രൂപത്തിലാണ് യുണൈറ്റഡ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.ആകെ ഏഴ് മത്സരങ്ങൾ ഇദ്ദേഹത്തിന് കീഴിൽ കളിച്ച യുണൈറ്റഡ് നാല് മത്സരങ്ങളിൽ വിജയം നേടിയപ്പോൾ രണ്ടെണ്ണത്തിൽ സമനില വഴങ്ങുകയും ഒന്നിൽ പരാജയപ്പെടുകയും ചെയ്തു.മൂന്ന് ഗോളുകൾ മാത്രമാണ് വഴങ്ങിയതെങ്കിൽ എട്ട് ഗോളുകൾ മാത്രമാണ് നേടാനായത്.

ഏതായാലും റാൾഫിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. അതായത് റാൾഫ് ഇതിനോടകം തന്നെ ടീമിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നെന്നും അദ്ദേഹത്തിന് തന്റെ ആശയങ്ങൾ നടപ്പിലാക്കാൻ ഇനിയും സമയം ആവശ്യമാണ് എന്നുമാണിപ്പോൾ റൊണാൾഡോ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റാൾഫ് എത്തിയിട്ട് അഞ്ച് ആഴ്ച്ചകൾ മാത്രമേ ആയിട്ടുള്ളൂ.ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.പക്ഷേ താരങ്ങളിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ നടപ്പിലാക്കാൻ സമയം ആവശ്യമാണ്.സമയമെടുക്കുവെങ്കിലും അദ്ദേഹം ചെയ്യാൻ പോകുന്നത് ഒരു നല്ല കാര്യമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.മികച്ച ഫുട്ബോളല്ല ഞങ്ങൾ കളിക്കുന്നത് എന്നുള്ളത് ഞങ്ങൾക്കറിയാം. പക്ഷേ ഇമ്പ്രൂവ് ആവാൻ ഞങ്ങൾക്കിനിയും ഒരുപാട് മൽസരങ്ങളുണ്ട്. അദ്ദേഹം വന്നതിനുശേഷം ചില കാര്യങ്ങളിൽ ഞങ്ങൾ മികച്ചവരാണ്.പക്ഷേ സമയം ആവശ്യമാണ്. താരങ്ങളുടെ മെന്റാലിറ്റിയും അവർ കളിക്കുന്ന രീതിയും മാറ്റുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല.പക്ഷേ അദ്ദേഹം മികച്ച രൂപത്തിൽ ടീമിനെ മാറ്റിയെടുക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് ” ക്രിസ്റ്റ്യാനോ പറഞ്ഞു.

ഇനി പ്രീമിയർലീഗിൽ ആസ്റ്റൺ വില്ലയെയാണ് യുണൈറ്റഡ് നേരിടുക. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 11 മണിക്കാണ് ഈ മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!