റാകിറ്റിച്ചിന് വേണ്ടി ആഴ്‌സണലും, താരവുമായി ബന്ധപ്പെട്ട് ആർട്ടെറ്റ !

എഫ്സി ബാഴ്സലോണയുടെ ക്രോയേഷ്യൻ മധ്യനിര താരം ഇവാൻ റാകിറ്റിച്ചിന് വേണ്ടി കൂടുതൽ ക്ലബുകൾ രംഗത്ത് വരുന്നു. ഈ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സ വിൽക്കാനുദ്ദേശിക്കുന്ന താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് റാക്കിറ്റിച്ച്. താരത്തെ യുവന്റസുമായി സ്വാപ് ഡീൽ നടത്താൻ ബാഴ്സ ശ്രമിച്ചേക്കുമെന്നായിരുന്നു തുടക്കത്തിൽ വന്ന വാർത്തകൾ. യുവന്റസ് താരം ബെന്റാൻക്കറെയായിരുന്നു ഇതുവഴി ബാഴ്സ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നത്. എന്നാൽ പിന്നീട് സെവിയ്യ താരത്തിൽ താല്പര്യം അറിയിച്ചു കൊണ്ട് രംഗത്ത് വരികയായിരുന്നു. ഇപ്പോഴിതാ പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്‌സണലും ട്രാൻസ്ഫർ വിൻഡോയിൽ ഒരു കൈ നോക്കാനിറങ്ങിയിരിക്കുകയാണ്. ഒരു മധ്യനിര താരത്തെ അന്വേഷിച്ചു നടക്കുന്ന ആർട്ടെറ്റ താരത്തെ ഫോണിൽ നേരിട്ടു ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. LE10 സ്പോർട്ട് ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

ആറു വർഷത്തിന് ശേഷമാണ് താരം ക്ലബ് വിടാനൊരുങ്ങി നിൽക്കുന്നത്. എന്നാൽ റാകിറ്റിച്ചിന് പ്രീമിയർ ലീഗ് വലിയ താല്പര്യമില്ല എന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലാലിഗയും സിരി എയുമാണ് താരത്തിന് താല്പര്യം. ബാർസക്ക് വേണ്ടി 309 മത്സരങ്ങൾ കളിച്ച താരം 35 ഗോളുകളും 41 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ആഴ്‌സണൽ രംഗത്ത് വന്ന വാർത്തകൾ യഥാർത്ഥത്തിൽ തിരിച്ചടി ഏൽപ്പിക്കുക കൂട്ടീഞ്ഞോ ട്രാൻസ്ഫറിനാണ്. കൂട്ടീഞ്ഞോക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *