യുണൈറ്റഡിന്റെ മോഹങ്ങൾക്ക് തിരിച്ചടി, സാഞ്ചോ ബൊറൂസിയയിൽ തുടരും !
ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ എത്തിക്കാൻ ഏറെ കിണഞ്ഞു പരിശ്രമിച്ച താരമാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർ സ്‌ട്രൈക്കർ ജേഡൻ സാഞ്ചോ. യുണൈറ്റഡും ഡോർട്മുണ്ടും തമ്മിൽ വിലപേശൽ നടക്കുന്നതിനിടെയാണ് യുണൈറ്റഡിന് തിരിച്ചടിയേൽക്കുന്ന ഒരു തീരുമാനമാണ് ബൊറൂസിയ പുറത്ത് വിട്ടത്. സാഞ്ചോ അടുത്ത സീസൺ കൂടി ബൊറൂസിയയിൽ തന്നെ തുടരുമെന്ന് ക്ലബ് സ്ഥിരീകരിച്ചു. ക്ലബ് ഡയറക്ടർ മിഷേൽ സോർക് ആണ് ഇക്കാര്യം അറിയിച്ചത്. 2020/21 സീസണിൽ താരം ക്ലബിനോടൊപ്പം ഉണ്ടാവും എന്നാണ് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്.
BREAKING: Manchester United target Jadon Sancho will be staying at Borussia Dortmund next season, according to the Bundesliga club's sporting director Michael Zorc.
— Sky Sports News (@SkySportsNews) August 10, 2020
ഇതിനുള്ള വിശദീകരണവും അദ്ദേഹം നൽകിയിട്ടുണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ രഹസ്യമായി ക്ലബ് താരത്തിന്റെ കരാർ പുതുക്കിയിരുന്നു. ഇതിനാലാണ് താരം ഈ സീസണിൽ കൂടിയും ക്ലബിനോടൊപ്പം തുടരും എന്ന് ഡയറക്ടർ ഉറപ്പിച്ചു പറഞ്ഞത്. ” അടുത്ത സീസൺ കൂടി സാഞ്ചോയെ ക്ലബിനൊപ്പം നിലനിർത്താൻ ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നു. ഇതൊരു അന്തിമതീരുമാനമാണ്. ഇതാണ് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം. കഴിഞ്ഞ സമ്മറിൽ അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സാലറി പുതുക്കിയിരുന്നു. അതുപ്രകാരം താരത്തിന്റെ കരാർ 2023 വരെ ഞങ്ങൾ നീട്ടിക്കഴിഞ്ഞിരിക്കുന്നു ” സോർക്ക് പറഞ്ഞു.
🎙️ Michael Zorc presser:
— Borussia Dortmund (@BlackYellow) August 10, 2020
"We plan on having Jadon Sancho in our team this season, the decision is final. I think that answers all our questions." pic.twitter.com/Dy6PwEK3io