പെപ്പിനെ അടിയറവ് പറയിച്ച് മൗറിഞ്ഞോ, ഒറ്റഗോൾ ജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ് !
പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടത്തിൽ ടോട്ടൻഹാമിന് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയെ ടോട്ടൻഹാം തകർത്തു വിട്ടത്. ടോട്ടൻഹാമിന് വേണ്ടി സൺ, ലോ സെൽസോ എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ ഡോമ്പലെയുടെ പാസ് സ്വീകരിച്ച സൺ മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീട് 65-ആം മിനുട്ടിലാണ് ലോ സെൽസോയുടെ ഗോൾ പിറക്കുന്നത്. ഹാരി കെയ്ൻ മുന്നോട്ട് നൽകിയ ബോൾ ലോ സെൽസോ ഫിനിഷ് ചെയ്യുകയായിരുന്നു. ജയത്തോടെ പോയിന്റ് ടേബിളിൽ ടോട്ടൻഹാം ഒന്നാമതെത്തി. ഒമ്പത് മത്സരങ്ങളിൽ നിന്ന് ഇരുപത് പോയിന്റാണ് ടോട്ടൻഹാമിന്റെ സമ്പാദ്യം. അതേസമയം മാഞ്ചസ്റ്റർ സിറ്റി പതിനൊന്നാം സ്ഥാനത്താണ്. പന്ത്രണ്ട് പോയിന്റ് മാത്രമാണ് സിറ്റിയുടെ പക്കലിലുള്ളത്.
🇰🇷 🔥 There's just no stopping Sonny right now! #THFC ⚪️ #COYS pic.twitter.com/NHo6FQaKih
— Tottenham Hotspur (@SpursOfficial) November 21, 2020
മറ്റൊരു മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം കരസ്ഥമാക്കി. വെസ്റ്റ്ബ്രോംവിച്ചിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോളിന് കീഴടക്കിയത്. മത്സരത്തിന്റെ അൻപത്തിയാറാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളാണ് യുണൈറ്റഡിന്റെ രക്ഷക്കെത്തിയത്. മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വെച്ചെങ്കിലും കൂടുതൽ ഗോളുകൾ മാത്രം യുണൈറ്റഡിൽ നിന്നും അകന്നു നിന്നു. ജയത്തോടെ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പതിമൂന്ന് പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം. എട്ട് മത്സരങ്ങളിൽ നിന്ന് നാലു വിജയവും മൂന്ന് തോൽവിയും ഒരു സമനിലയുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്.
THIS IS SPURS🔥 pic.twitter.com/U24tgLaQDv
— Pierre-Emile Højbjerg (@hojbjerg23) November 21, 2020