പണം തരാം, ഒന്ന് പോയി തരുമോ? : ഓസിലിനോട് ആഴ്സണൽ

ജർമ്മൻ താരം മെസ്യൂട് ഓസിലിൻ്റെ കോൺട്രാക്ട് അവസാനിപ്പിക്കാൻ ആഴ്സണൽ താരത്തിന് പണം വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്. താരത്തിൻ്റെ നിലവിലെ കോൺട്രാക്ടിൽ ഒരു വർഷം കൂടി അവശേഷിക്കുന്നുണ്ട്. എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ വിൻ്റോയിൽ താരത്തെ ഒഴിവാക്കാനായി 18 മില്ല്യൺ പൗണ്ട് പേ ഓഫായി നൽകാമെന്നാണ് ക്ലബ്ബിൻ്റെ വാഗ്ദാനം. നിലവിൽ ആഴ്ചയിൽ 350000 പൗണ്ടാണ് ഓസിലിൻ്റെ സാലറി. ഇത് ബുക്കിൽ നിന്നും ഒഴിവാക്കാനാണ് ക്ലബ്ബിൻ്റെ ശ്രമം.

വലിയ പ്രതിഫലം പറ്റുന്ന താരമാണെങ്കിലും ആഴ്സണൽ കോച്ച് മൈക്കൽ ആർറ്റിറ്റയുടെ പദ്ധതികളിൽ ഓസിലിന് ഇടമില്ല. ആർറ്റിറ്റയുടെ മുൻഗാമിയായിരുന്ന ഉനായ് എംറിക്കും ഓസിൽ അനഭിമതനായിരുന്നു. ഈ സീസണിൽ വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് ഓസിലിന് ലഭിച്ചിരുന്നത്. അതിനാൽ തന്നെ FA കപ്പിൻ്റെ ഫൈനൽ നടക്കുമ്പോൾ താരം ഇംഗ്ലണ്ടിൽ പോലും ഉണ്ടായിരുന്നില്ല. ആ സമയത്ത് ഓസിൽ തുർക്കിയിൽ സന്ദർശനം നടത്തിയത് വലിയ വാർത്തയാവുകയും ചെയ്തിരുന്നു. ഏതായാലും ഇപ്പോൾ ഓസിലിന് മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്ന് ആഴ്സണൽ വാഗ്ദാനം ചെയ്ത പേ ഓഫ് തുകയും വാങ്ങി മറ്റേതെങ്കിലും ക്ലബ്ബിലേക്ക് മാറി പ്ലേയിംഗ് കരിയർ തുടരുക, അല്ലങ്കിൽ ആഴ്സണൽ വിടാതെ സാലറി വാങ്ങുക. അങ്ങനെയായാൽ അടുത്ത സീസണിൽ താരത്തെ ആഴ്സണൽ ഫ്രീസ് ചെയ്യും എന്നുറപ്പാണ്. ഏതായാലും ഇക്കാര്യത്തിൽ ഓസിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *