തരാനുള്ള പണം നൽകിയില്ല,ക്രിസ്റ്റ്യാനോക്കെതിരെ കേസ് നൽകി റോഷൻ രവീന്ദ്രൻ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2021ലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് തിരിച്ചെത്തിയത്. എന്നാൽ വളരെ കുറഞ്ഞ സമയം മാത്രമാണ് അദ്ദേഹത്തിന് ക്ലബ്ബിൽ ചിലവഴിക്കാൻ കഴിഞ്ഞത്. പിന്നീട് സംഭവിച്ച വിവാദങ്ങളെ തുടർന്ന് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുകയായിരുന്നു.നിലവിൽ സൗദി അറേബ്യയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ ക്രിസ്റ്റ്യാനോയുമായി ബന്ധപ്പെട്ട ഒരു വാർത്ത പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി സൺ പുറത്ത് വിട്ടിട്ടുണ്ട്. അതായത് മാഞ്ചസ്റ്ററിലെ ഒരു ഡോക്ടർ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. റോഷൻ രവീന്ദ്രൻ എന്ന കോസ്മെറ്റിക് ഡോക്ടറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കേസ് നൽകിയിട്ടുള്ളത്.റോഷൻ രവീന്ദ്രൻ ബ്രിട്ടീഷ് പൗരനാണ്.
ഇംഗ്ലണ്ടിലെ വളരെ പ്രശസ്തനായ ഡോക്ടറാണ് അദ്ദേഹം.സ്കിൻകെയർ ഡോക്ടറാണ്. പല സെലിബ്രിറ്റികളും ഇദ്ദേഹത്തെയാണ് സമീപിക്കാറുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ കുടുംബവും യുണൈറ്റഡിലായിരുന്ന സമയത്ത് സ്കിൻകെയറിന്റെ കാര്യത്തിൽ ഇദ്ദേഹത്തിന്റെ സേവനമായിരുന്നു ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ അതിനുള്ള പണം റൊണാൾഡോ ഇതുവരെ നൽകിയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.
ഏകദേശം 40,000 പൗണ്ട് ആണ് റോഷൻ രവീന്ദ്രന് റൊണാൾഡോ നൽകാനുള്ളത്.ലഭിക്കാത്തതുകൊണ്ട് അദ്ദേഹം കേസ് നൽകുകയായിരുന്നു.ഇംഗ്ലണ്ടിലെ കോടതിയിൽ അത് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പേഷ്യന്റിന്റെ പേര് വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല എന്ന് റോഷൻ രവീന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ അത് റൊണാൾഡോയാണ് എന്നുള്ള കാര്യം കണ്ടെത്തിയത് ഇംഗ്ലീഷ് മാധ്യമങ്ങളാണ്. ഏതായാലും ഇത് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാവാനുള്ള സാധ്യതകൾ തന്നെയാണ് തെളിഞ്ഞു വരുന്നത്.