ക്രിസ്റ്റ്യാനോ തിരിച്ചുവന്നില്ലായിരുന്നുവെങ്കിൽ നന്നായിരുന്നേനേ:സോൾഷെയർ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2021ലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് തന്നെ തിരിച്ചെത്തിയത്. അന്ന് പരിശീലകനായി കൊണ്ട് സോൾഷെയറായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് സോൾഷെയർക്ക് തന്റെ പരിശീലക സ്ഥാനം നഷ്ടമായി. അധികം വൈകാതെ വിവാദങ്ങളെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോക്കും തന്റെ സ്ഥാനം നഷ്ടമായി. ചുരുക്കത്തിൽ ദുരന്തപൂർണ്ണമായ രീതിയിലാണ് ആ ട്രാൻസ്ഫർ അവസാനിച്ചത്.

അതിനെക്കുറിച്ച് സോൾഷെയർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് അന്ന് റൊണാൾഡോ തിരിച്ചുവന്നില്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിനും ക്ലബ്ബിനും അത് നന്നായിരുന്നേനേ എന്നാണ് സോൾഷെയർ പറഞ്ഞിട്ടുള്ളത്. താരത്തെ പുറത്തിരുത്തുന്നതിനെക്കുറിച്ചും സോൾഷെയർ സംസാരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്തു എന്നുള്ളത് ശരിയായ കാര്യം തന്നെയാണ്. പക്ഷേ അദ്ദേഹം സൈൻ ചെയ്തില്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിനും ക്ലബ്ബിനും കാര്യങ്ങൾ കൂടുതൽ മികച്ച രൂപത്തിലാകുമായിരുന്നു.ക്രിസ്റ്റ്യാനോ എന്ന താരം എല്ലാ മത്സരങ്ങളും കളിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. പ്രായമേറി എന്ന വസ്തുത തീർച്ചയായും അദ്ദേഹത്തിന് അറിയാം. പക്ഷേ അദ്ദേഹത്തെ പുറത്തിരുത്തി കഴിഞ്ഞാൽ അത് വളരെയധികം ദേഷ്യം പിടിക്കും.അദ്ദേഹത്തിന്റെ സൈനിങ്ങോടുകൂടി സങ്കീർണ്ണതകളും ഉണ്ടായിരുന്നു. മൂന്നു മത്സരങ്ങൾക്ക് ശേഷം അദ്ദേഹത്തെ പുറത്തിരുത്തിയപ്പോൾ അത് അദ്ദേഹത്തിന് പിടിച്ചിരുന്നില്ല ” ഇതാണ് മുൻ യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

യുണൈറ്റഡ് പെട്ട റൊണാൾഡോ പിന്നീട് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്കാണ് ചേക്കേറിയത്.മികച്ച പ്രകടനമാണ് താരം അവിടെ തുടരുന്നത്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. ഈ സീസണിലും ടോപ് സ്കോറർ റൊണാൾഡോ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *