കൂട്ടീഞ്ഞോക്ക് വേണ്ടി സ്വാപ് ഡീൽ ഓഫർ ചെയ്ത് ആഴ്സണൽ !
എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോക്ക് വേണ്ടിയുള്ള ആഴ്സണലിന്റെ ശ്രമങ്ങൾ അവസാനിക്കുന്നില്ല. പുതിയൊരു ഓഫറുമായി ആഴ്സണൽ ബാഴ്സയെ സമീപിച്ചിരിക്കുകയാണിപ്പോൾ. പ്രമുഖമാധ്യമമായ ഇന്റിപെന്റന്റാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഒരു സ്വാപ് ഡീൽ ഓഫറാണ് ഗണ്ണേഴ്സ് കറ്റാലന്മാർക്ക് മുന്നിൽ വെച്ച് നീട്ടിയിരിക്കുന്നത്. ആഴ്സണൽ താരമായ മാറ്റിയോ ഗുണ്ടോസിയെ ഡീലിൽ ഉൾപ്പെടുത്താനാണ് ആഴ്സണൽ തീരുമാനിച്ചിരിക്കുന്നത്. താരത്തിന് പുറമെ ഒരു ഒൻപത് മില്യണും ആഴ്സണൽ ഓഫർ ചെയ്തിട്ടുണ്ട്. ആവിശ്യം കൂട്ടീഞ്ഞോയെ വിട്ടുതരണമെന്നാണ്.
Arsenal offered chance to sign Philippe Coutinho for just £9million in swap plus cash deal which would include Matteo Guendouzi [Mail] pic.twitter.com/boJg8Ic7mV
— Transfer HQ (@Transfer__HQ) July 31, 2020
മുൻപ് തന്നെ ബാഴ്സ നോട്ടമിട്ട താരമാണ് ഗുണ്ടോസി. താരത്തെ ക്ലബിൽ എത്തിക്കാൻ ബാഴ്സക്ക് താല്പര്യമുണ്ടെന്ന് മുഖ്യധാരാമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല താരത്തെ ഈ സീസണിൽ ആഴ്സണൽ ഒഴിവാക്കുമെന്ന് കോച്ച് ആർട്ടെറ്റ സൂചിപ്പിച്ചിരുന്നു. മോശം പെരുമാറ്റവും പരിശീലകനുമായി അത്ര നല്ല ബന്ധത്തിൽ അല്ലാത്തതുമാണ് താരത്തെ വിൽക്കാൻ ആഴ്സനലിനെ പ്രേരിപ്പിക്കുന്നത്. അതേസമയം താരത്തിന് വേണ്ടി യുവന്റസും ഇപ്പോൾ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ ഓഫർ ബാഴ്സ സ്വീകരിക്കാൻ ചെറിയ സാധ്യതകൾ മാത്രമേ കാണുന്നുള്ളൂ. 140 മില്യൺ പൗണ്ട് മുടക്കിയ താരത്തെ ഇത്രേം കുറഞ്ഞ വിലക്ക് നൽകാൻ ബാഴ്സ തയ്യാറായേക്കില്ല. അതേസമയം കൂട്ടീഞ്ഞോ വന്നാൽ മധ്യനിര ശക്തിപ്പെടും എന്ന കണക്കുക്കൂട്ടലിലാണ് ആർട്ടെറ്റ. റയൽ മാഡ്രിഡ് താരം സെബയോസിന്റെ കാര്യം തീരുമാനം ആവാത്തതാണ് ഇപ്പോൾ ആർട്ടെറ്റയെ കുഴക്കുന്ന കാര്യം. അതേസമയം കൂട്ടീഞ്ഞോയുടെ വിൽപ്പന നടന്നാലേ ലൗറ്ററോ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നോള്ളൂ എന്ന് ദിവസങ്ങൾക്ക് മുൻപ് ബാഴ്സ പ്രസിഡന്റ് സൂചിപ്പിച്ചിരുന്നു.
Arsenal ‘offered chance to land Philippe Coutinho in £9MILLION transfer in swap deal involving Matteo Guendouzi’ https://t.co/ud7qppeYMY
— The Sun – Arsenal (@SunArsenal) July 31, 2020